താനൂരില്‍ ഗൃഹനാഥ ന്‍ കുത്തേറ്റ് മരിച്ചു

താനൂരില്‍ ഗൃഹനാഥ ന്‍ കുത്തേറ്റ് മരിച്ചു

താനൂര്‍: മലപ്പുറം താനൂരില്‍ ഗൃഹനാഥനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തെയ്യാല സ്വദേശി സവാദിനെയാണ് തെയ്യാലിങ്ങലിലെ ലോഡ്ജ് മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.. 40 വയസ്സായിരുന്നു. ഉറങ്ങുന്നതിനിടെയാണ് സവാദിന് കുത്തേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുഖത്ത് രക്തം വീണപ്പോള്‍ ഉറക്കമുണര്‍ന്ന മകനാണ് സവാദ് കൊല്ലപ്പെട്ട വിവരം ആദ്യം അറിഞ്ഞത്. ഒരാള്‍ ഓടി മറയുന്നത് കണ്ടുവെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു.

ക്വാര്‍ട്ടേഴ്‌സിലെ വീടിന്റെ കൊലായിലായിരുന്നു സവാദും മകനും കിടന്നുറങ്ങിയിരുന്നത്. തലക്കടിയേറ്റാണ് സവാദ് കൊല്ലപ്പെട്ടതെന്നും കഴുത്തിന് വെട്ടേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മത്സ്യത്തൊഴിലാളിയാണ് മരിച്ച സവാദ്. ക്വാട്ടേഴ്‌സിലാണ് സവാദും കുടുംബവും താമസിച്ചിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലോ മറ്റു പൊതു പ്രവര്‍ത്തനത്തിലോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളല്ല സവാദ്. മറ്റെന്തെങ്കിലും വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.

Sharing is caring!