കുനിയില്‍ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ മുസ്ലിംലീഗുകാരെന്ന് സാക്ഷി മൊഴി

കുനിയില്‍ ഇരട്ടക്കൊലക്കേസ്:  പ്രതികള്‍ മുസ്ലിംലീഗുകാരെന്ന്  സാക്ഷി മൊഴി

മഞ്ചേരി: അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന്‍ വധക്കേസില്‍ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബുബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഇന്നലെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) യില്‍ പുരോഗമിക്കുന്നു. ഇന്നലെ വിസ്തരിച്ച 216ാം സാക്ഷിയായ നൂറാന്തൊടി ഹമീദലി മാസ്റ്റര്‍ പ്രതികള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് കോടതിയില്‍ മൊഴി നല്‍കി. മാത്രമല്ല കേസിലെ 19 ാം പ്രതിയും മുസ്ലിം ലീഗ് നേതാവുമായ പാറമ്മല്‍ അഹമ്മദ് കുട്ടി (62) പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും 216ാം സാക്ഷി മൊഴി നല്‍കി. ആറാം പ്രതി കുറുമാടന്‍ അബ്ദുല്‍ അലിയുടെ മാതാവ് ഫാത്തിമ, കൊലക്കുപയോഗിച്ച കത്തി കണ്ടെടുത്ത സംഭവത്തിലെ മഹസര്‍ സാക്ഷിയായ ഭാസ്‌ക്കരന്‍ എന്നിവരടക്കം 11 സാക്ഷികളെയാണ് ഇന്നലെ ജഡ്ജി എ വി മൃദുല മുമ്പാകെ വിസ്തരിച്ചത്. പ്രതികള്‍ക്ക് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയിന്മേല്‍ വാദം പൂര്‍ത്തിയായി. വിസ്താരം ഇന്നും തുടരും.

Sharing is caring!