ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

തിരൂരങ്ങാടി : ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കക്കാട് സ്വദേശി കൊടപ്പന ബഷീറിന്റെ മകന്‍ ജെസിം ഷാഹിര്‍ (18) ആണ് മരിച്ചത്. മലപ്പുറം മഅദിന്‍ പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ കോഴ്‌സിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറത്തേക്ക് പോകും വഴി പാലച്ചിറമാട് കയറ്റത്തില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പെട്ടു തലക്ക് ഗുരുതര പരിക്കുപറ്റി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തുടര്‍ന്ന് ഇന്ന് (ബുധന്‍) കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും മരിച്ചു.
മാതാവ്: ഹാജറ.
സഹോദരങ്ങള്‍: ജൗഹര്‍, ഫാത്തിമ ഷിഫ

Sharing is caring!