9.9കോടിയുടെ നിരോധിത തുര്‍ക്കി നോട്ടുകളുമായി അഞ്ചംഗ സംഘം നിലമ്പൂരില്‍

9.9കോടിയുടെ നിരോധിത തുര്‍ക്കി നോട്ടുകളുമായി അഞ്ചംഗ സംഘം നിലമ്പൂരില്‍

 

മലപ്പുറം: ഒമ്പതു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ നിരോധിത തുര്‍ക്കി നോട്ടുകളുമായി അഞ്ചു പേരെ നിലന്പൂര്‍ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി തെക്കേക്കരയില്‍ അബ്ദുള്‍സലാം (45), കായംകുളം കമലാലയത്തില്‍ ശ്രീജിത്ത് കൃഷ്ണന്‍ (35), എറണാകുളം വൈപ്പിന്‍ പള്ളിപ്പറന്പന്‍ സലീം (53), കായംകുളം സന്തോഷ് നിവാസില്‍ സന്തോഷ്‌കുമാര്‍ (45), പാലക്കാട് മുണ്ടൂര്‍ പാറക്കല്‍ ജംഷീര്‍ (29) എന്നിവരെയാണ് നിലന്പൂര്‍ വെളിയന്തോട് വച്ച് ഇന്നലെ വൈകുന്നേരം നാലരയോടെ നിലന്പൂര്‍ സിഐ കെ.എം. ബിജുവും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വെളിയന്തോട് വച്ച് കാറില്‍ വരികയായിരുന്ന അഞ്ചംഗസംഘത്തെ പിടികൂടുകയായിരുന്നു. തുര്‍ക്കിയില്‍ ഒരു കറന്‍സിക്ക് അഞ്ചു ലക്ഷം രൂപ വിലയുള്ള 198 കറന്‍സികളാണ് ഇവരില്‍ നിന്നു പിടികൂടിയത്. ഇന്ത്യന്‍ രൂപയുടെ മൂല്യവുമായി കണക്കാക്കുന്‌പോള്‍ ഇവിടെ ഇതിനു 110 കോടി രൂപ ലഭിക്കും. കാസര്‍ഗോഡു നിന്നു 25 ലക്ഷം രൂപ വില നല്‍കിയാണ് ഇവര്‍ ഈ നിരോധിത കറന്‍സികള്‍ സ്വന്തമാക്കിയത്. നിലന്പൂര്‍, പെരിന്തല്‍മണ്ണ എന്നിവയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈമാറുന്നതിനാണ് സംഘം നോട്ടുകള്‍ എത്തിച്ചത്. പോലീസ് വിശദമായി പ്രതികളെ ചോദ്യം ചെയ്ത് വരുന്നു.

Sharing is caring!