കണ്ണൂര്‍ ആസ്ഥാനമായ ടി.എന്‍.എം ഓണ്‍ലൈന്‍ സൊലൂഷന്‍സിന് ഇനി അന്താരാഷ്ട്ര മുഖം

കണ്ണൂര്‍ ആസ്ഥാനമായ ടി.എന്‍.എം ഓണ്‍ലൈന്‍ സൊലൂഷന്‍സിന് ഇനി അന്താരാഷ്ട്ര മുഖം

ദുബായ്: ഐ.ടി ബിസിനസ്സ് മേഖലയില്‍ ശ്രദ്ധേയനായ ടി.എന്‍.എം ജവാദ് കമ്പനിയെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. നിലവില്‍ കേരളത്തിലെ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ടി.എന്‍.എം ഓണ്‍ലൈന്‍ സൊലൂഷ്യന്‍സിന് ഇരുപതോളം രാജ്യങ്ങളില്‍ സര്‍വീസ് ഉണ്ട് . ഇനി ദുബായിലടക്കം ഓപറേറ്റിംഗ് ഓഫീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്.22 വയസ്സുകാരനായ ജവാദ് പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് കണ്ണൂരില്‍ ഐ.ടി കമ്പനി തുടങ്ങുന്നത്.ശരവേഗത്തിലാണ് കമ്പനി വളര്‍ന്നത്. ഐ.ടി കമ്പനിക്ക് പുറമെ ഐ.ടി അക്കാദമിയും ജവാദ് നടത്തുന്നുണ്ട്. പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ സംരംഭകന്‍.ഡല്‍ഹി യൂണിവേഴ്‌സിറ്റി,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി,മാംഗളൂര്‍ യൂണിവേഴ്‌സിറ്റി അടക്കം ഇന്ത്യയിലെ നിരവധി സര്‍വ്വകലാശാലകളുടെ മാനേജ്‌മെന്റ് വിദ്യാഭ്യാസ വിഭാഗത്തിന്റെ ആദരവ് ഏറ്റുവാങ്ങിയിട്ടുള്ള ജവാദ് ഇതിനോടകം മികച്ച യുവ ഐ.ടി സംരംഭകന്‍ എന്ന ഖ്യാതി നേടിയിട്ടുണ്ട്.വെബ് ഡിസൈനിംഗ്,ഡെവലപ്‌മെന്റ്,ഹോസ്റ്റിങ്ങ്,ഗൂഗിള്‍ എസ്.ഇ.ഒ, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്,ബ്രാന്റിങ്ങ്, ഇ-കോമേഴ്‌സ്,സോഫ്റ്റ് വെയര്‍, മൊബൈല്‍ ആപ്പ് തുടങ്ങിയ മേഖലയിലാണ് ജവാദിന്റെ കമ്പനി ശ്രദ്ധയൂന്നുന്നത്. കമ്പനിയുടെ പുതിയ വൈബ് സൈറ്റ് ലോഞ്ചിംഗ് ദുബായിലെ എക്‌സല്‍ ഫിയര്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ നിര്‍വ്വഹിച്ചു.എം.ഡി ടി.എന്‍.എം ജവാദ് പങ്കെടുത്തു

Sharing is caring!