നര്‍മ്മം കൊണ്ട് കേരള രാഷ്ട്രീയത്തെ വശീകരിച്ച പണ്ഡിത പ്രതിഭയായായിരുന്നു സി.എച്ച്. മുഹമ്മദ് കോയ: അബ്ദുസമദ് സമദാനി

നര്‍മ്മം കൊണ്ട് കേരള രാഷ്ട്രീയത്തെ വശീകരിച്ച പണ്ഡിത പ്രതിഭയായായിരുന്നു സി.എച്ച്. മുഹമ്മദ് കോയ: അബ്ദുസമദ് സമദാനി

മലപ്പുറം: നര്‍മ്മം കൊണ്ട് കേരള രാഷ്ട്രീ യത്തെ വശീകരിച്ച പണ്ഡിത പ്രതിഭയായായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസമദ്‌സമദാനിപറഞ്ഞു.
കൊണ്ടോട്ടിമണ്ഡലം മുസ്ലിം ലീഗ് ഖാഇദെ മില്ലത്തിന്റെ പാത പ്രഭാ ഷണപരമ്പരയിലെസി.എച്ച്.അനുസ്മരണസമ്മേളനം ഉദ്ഘാ ടനംചെയ്യുകയായിരുന്നുസമദാനി.മതവും,രാഷ്ട്രീയവും,സംസ്‌കാരവുമെല്ലാം ഉള്‍കൊണ്ട സദ്യ യായിരുന്നു സി.എച്ചിന്റെ പ്രസം ഗം.ബിലാലിന്റെ ത്യാഗ പൂര്‍ണ മായ കഥ പറഞ് അദ്ദേഹം മാന വര്‍ ക്ക് നന്മയുടെ രാഷ്ട്രീയം പറഞ്ഞു തന്നു.വൈദ്യര്‍ മാപ്പി ളകലാ അക്കാദമിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ കോണ്‍ഗ്ര സ് പ്രചാരണ സമിതി കണ്‍വീ നര്‍ കെ.മുരളീധരന്‍ എം.എല്‍. എ അനുസ്മരണ പ്രഭാഷണം നടത്തി.രാഷ്ട്രീയത്തില്‍ വികാര ത്തിനടിമപ്പെടാതെ ദീര്‍ഘ വീക്ഷ ണത്തോടെ തീരുമാനമെടുത്ത നേതാവാ യിരുന്നു സി.എച്ച് എന്ന് അദ്ദേഹം പറഞ്ഞു. സി. എച്ചിന്റെ രാഷ്ട്രീയം കേരള രാഷ്ട്രീയത്തിന്റെ ചരിത്രമാണ്. മലബാറിന്റെ വിദ്യാഭ്യാസ വളര്‍ ച്ചക്ക് സി.എച്ച് വഴിമരുന്നിട്ടു. പിന്നോക്ക,ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ ഉന്നമ നം മുന്നില്‍ കണ്ട് സ്ഥാപിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിഅദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ നേര്‍ ചിത്രംകൂടിയാണ്.സി.എച്ചും,കരുണാകരനുംതമ്മില്‍വല്ലാത്തൊരുബന്ധമായിരുന്നു.ആ ബന്ധ മാണ് യു.ഡി.എഫ്. ഫാസിസം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിയിട്ട സാഹചര്യത്തില്‍മഹാനായസി.എച്ചും,കരുണാകരനുമൊക്കെ ഉണ്ടാക്കിയ യു.ഡി.എഫ് ബന്ധം കൂടുതല്‍ സദൃഢമാക്കണമെന്ന് മുരളീധരന്‍ സൂചിപ്പിച്ചു.മണ്ഡലം എം.എസ്. എഫ് ആവിഷ്‌കരി ക്കുന്നഹബീബ്അക്കാദമിയുടെ ലോഗോ പ്രകാശനംസമദാനി ചടങ്ങില്‍ കെ.മുരളീധരന് നല്‍ കി നിര്‍വ്വഹിച്ചു.എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി.അഹമ്മദ് സാജുപദ്ധതി വിശദീകരിച്ചു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ടി.വി.ഇബ്രാഹീം എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന സെക്ര ട്ടറി മുജീബ്കാടേരി,മുസ്ലിം ലീഗ് ജില്ലസെക്രട്ടറിപി.കെ.സി.അബ്ദുറഹിമാന്‍, ഡി.സി.സി സെക്ര ട്ടറി പി.ഹംസ, മണ്ഡലം ഭാരവാ ഹികളായ അഷ്‌റഫ്മടാന്‍, എ.ഷൗക്കത്തലിഹാജി,എം. അബൂബക്കര്‍ഹാജി,സി.പി.കുഞാന്‍,സി.ടി.മുഹമ്മദ്,കെ.പി.ബാപ്പുഹാജി,പി.എം.എ.ശമീര്‍,ഹമീദ്മാസ്റ്റര്‍,രായിന്‍ കുട്ടിനീറാട്, കെ.എ.ബഷീര്‍,മുന്‍സിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ. കെ.റഫീഖ്,യൂത്ത് ലീഗ്ജില്ലാ സെക്രട്ടറിഅഡ്വ.എം.കെ.സി.നൗഷാദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.മുഹ്യുദ്ദീന്‍ അലി, സെക്രട്ടറി കെ.ടി.ഷക്കീര്‍ ബാബു,മണ്ഡലം എം.എസ്.എഫ് ജനറല്‍സെക്രട്ടറി കെ.എം. ഇസ്മാഈല്‍ പ്രസംഗിച്ചു.

Sharing is caring!