നാലുവയസ്സുകാരിയുടെ വിരലില്‍ കുടുങ്ങിയ മോതിരം എടുക്കാന്‍ ബന്ധുക്കള്‍ നെട്ടോട്ടമോടി
താനൂര്‍: വിരലില്‍ കുടുങ്ങിയ മോതിരവുമായി നാലുവയസുകാരിയുമായി വീട്ടുകാരും ബന്ധുക്കളും നട്ടോട്ടമോടി. ചെറിയ മോയ്തീന്ക്കാനകത്ത് ഫൈജാസിന്റെ മകള്‍ ഫാത്തിമ്മ റിഫയുടെ കൈവിരലിലാണ് മോതിരം കുടുങ്ങിയത്. ഞായറാഴ്ച്ച കല്ല്യാണ മണ്ഡപത്തില്‍ നടന്ന കല്ല്യാണത്തിനിടയില്‍ താഴെ നിന്ന്കിട്ടിയ ഒരു മോതിരം കുട്ടി വിരലില്‍ ഇടുകയായിരുന്നു. എന്നാല്‍ മോതിരം കിട്ടാതായതോടെ ബന്ധുക്കള്‍ ഏറെ വിഷമിച്ചു. ഞായറാഴ്ച ആയതിനാല്‍ സ്വര്‍ണ്ണക്കടകള്‍ക്ക് അവധിയായിരുന്നു. ഡോക്ടര്‍മാരെ സമീപച്ചെങ്കിലും മോതിരം കിട്ടിയില്ല. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും മോതിരം ഊരാനായില്ല. തുടര്‍ന്ന് ഫയര്‍സ്റ്റേഷനില്‍ പോയി അവിടെ നിന്ന് മോതിരം കട്ട് ചെയ്ത് എടുത്തപ്പോഴാണ് ബന്ധുക്കള്‍ക്ക് ആശ്വാസമായത്.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




