പൊന്നാനിയില്‍ മോഷണമാരോപിച്ച് എട്ടു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ധിച്ചത് ഡി വൈ എഫ് ഐ സെക്രട്ടറിയെന്ന്
പൊന്നാനി : മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നിരപരാധിയായ എട്ടു വയസ്സുകാരനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ധിച്ചത് ഡി വൈ എഫ് ഐ നേതാവ് മശ്ഹൂഖെന്ന് കുഞ്ഞിന്റെ രക്ഷിതാക്കളുടെ പരാതി.
അമ്പലത്ത് വീട്ടില്‍ മജീദിന്റെയും സമീനയുടെയും മകനായ മുസമ്മലിനെയാണ് മര്‍ദ്ധിച്ചത്. മര്‍ദ്ധനത്തില്‍ മേലാസകലം പരുക്കേറ്റ മുസമ്മലിനെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെളിയങ്കോട് തണ്ണിത്തുറ പടിഞ്ഞാറ് ഭാഗത്താണ് സംഭവം. മദ്രസയില്‍ പോകുകയായിരുന്ന ഒരു കൂട്ടം കുട്ടികള്‍ പോകുന്ന വഴിയിലെ വീട്ടില്‍ വളര്‍ത്തു മല്‍സ്യങ്ങളെ കാണാന്‍ പോയിരുന്നു.
ചില കുട്ടികള്‍ കളര്‍ മല്‍സ്യങ്ങളെ എടുക്കുകയും ചെയ്തു. ഇതിനിടയില്‍ വീട്ടുടമസ്ഥന് വന്നപ്പോള്‍ മല്‍സ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചവര്‍ ഓടി രക്ഷപ്പെട്ടു. എന്താണ് കാര്യമന്നറിയാത്ത എട്ടു വയസ്സുകാരന് മുസമ്മില്‍ ഓടിയതുമില്ല. വീട്ടുടമ ഈ കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. ഭയന്ന കുട്ടി സംഭവം ആരോടും പറഞ്ഞില്ല.
വൈകിട്ട് കുളിക്കാന്‍ മടി കാണിച്ച കുട്ടിയെ വീട്ടുകാര്‍ കുളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ശരീരമാസകലം അടിയേറ്റ പാടുകള്‍ കണ്ടത്. ഇതോടെയാണ് കുട്ടി നടന്ന സംഭവങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കുകയായിരുന്നു. രാഷ്ട്രീയ വിരോധമാണ് കുഞ്ഞിനെ മര്‍ദ്ധിക്കാന്‍ കാരണമെന്ന് കുട്ടിയുടെ മാതാവ് സമീന ആരോപിച്ചു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]