താനൂരില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍

താനൂരില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍

താനൂര്‍: താനൂരില്‍ അഞ്ചര വയസ്സുകാരിയുടെ നേരെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്‌കനെ താനൂര്‍ പോലീസ് അറസ്റ്റു ചെയ്തു. താനാളൂര്‍ സ്വദേശി വാല്‍പ്പറമ്പില്‍ ഹംസ(55)യെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പേരുന്നാള്‍ തലേന്നാണ് സംഭവം നടന്നത്. കുട്ടിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ കാര്യമാക്കിയില്ല. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെയുള്ള കുട്ടിയോട് കുട്ടി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!