സി.പി.എം ഭരണം നടത്തുകയായിരുന്ന കരുവാരക്കുണ്ട് പഞ്ചായത്ത് അവിശ്വാസപ്രമേയത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു

മലപ്പുറം: സി.പി.എം ഭരണം നടത്തുകയായിരുന്ന
കരുവാരക്കുണ്ട് പഞ്ചായത്ത് അവിശ്വാസപ്രമേയത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ സി.പി.എം ഭരരണം നടത്തിവരികയായിരുന്ന കരുവാരക്കുണ്ട് പഞ്ചായത്താണ് അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
സി.പി.എമ്മിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ മഠത്തില്‍ ലത്തീഫിനെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം അഞ്ചിനെതിരെ 15 വോട്ടുകള്‍ക്കാണ് പാസായത്. പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം പുനസ്ഥാപിച്ചതാണ് സി.പി.എമ്മിന് ഭരണം നഷ്ടപ്പെടാന്‍ കാരണമായത്.
വൈസ് പ്രസിഡന്റായിരുന്ന സി.കെ ബിജിനയ്ക്കും സ്ഥാനം നഷ്ടമായി. ഇന്നലെ രാവിലെ 10നു കാളികാവ് ബി.ഡി.ഒ: പി. കേശവദാസിന്റെ നേതൃത്വത്തിലാണ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടന്നത്. 20 അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പനഞ്ചോല വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രതിനിധിയുമായ പി. ശശിധരന് അനാരോഗ്യം മൂലം പങ്കെടുത്തില്ല.
യു.ഡി.എഫി ലുണ്ടായ അസ്വാരസ്യങ്ങള്‍ കാരണം കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം ഭരണം നടത്തിയിരുന്ന കരുവാരക്കുണ്ടിലാണ് അവിശ്വാസ പ്രമേയത്തിലൂടെ ഇടതു സ്വതന്ത്രനായ മഠത്തില്‍ ലത്തീഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്.
നേരത്തെ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ബന്ധം കൂടുതല്‍ വഷളായതോടെയാണ് കരുവാരക്കുണ്ട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം സ്വതന്ത്രനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്.. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് യു ഡി എഫിന്റെ പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് മെംബര്‍ രാജിവെച്ച ഒഴിവിലാണ് ഇതോടെ മഠത്തില്‍ ലത്തീഫ് പ്രസിഡന്റാകയിരുന്നത്. അന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കായിരുന്നു ലത്തീഫിന്റെ വിജയം.
പഞ്ചായത്തിലെ ഒമ്പത് മുസ്ലിം ലീഗ് മെംബര്‍മാര്‍ക്കെതിരെ കോണ്‍ഗ്രസും-സി പി എമ്മും ഒന്നിക്കുന്ന കാഴ്ചയായിരുന്നു അന്ന്.. പഞ്ചായത്തിലെ ഏഴ് ഇടതു മുന്നണി അംഗങ്ങളും, അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ ലത്തീഫിന് അനുകൂലമായി വോട്ട് ചെയ്തു.
കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം പതിവായ പഞ്ചായത്തിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്നങ്ങളുണ്ടായിരുന്നു. അവ പരിഹരിച്ച് രണ്ട് പാര്‍ട്ടികളേയും ഒന്നിച്ച കൊണ്ടുപോയാണ് ഭരണം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ പാര്‍ട്ടികള്‍ക്കിടിയിലെ പ്രശ്നം രൂക്ഷമാവുകയും കോണ്‍ഗ്രസ് മുസ്ലിം ലീഗ് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുകയുമായിരുന്നു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]