മന്ത്രി ജലീലിനെതിരെ മുസ്ലിംലീഗ് ജലീലിന്റെ വാദം തീര്ത്തും തെറ്റാണന്ന് തവനൂര് മണ്ഡലം മുസ്ലിം ലീഗ് പ്രവര്ത്തക സമിതി

എടപ്പാള്: മന്ത്രി ജലീലിനെതിരെ മുസ്ലിംലീഗ് തവനൂര് മണ്ഡലം കമ്മിറ്റി. ജലീലിന്റെ വാദം തീര്ത്തുംതെറ്റാണന്ന് തവനൂര് മണ്ഡലം മുസ്ലിം ലീഗ് പ്രവര്ത്തക സമിതി യോഗം കുറ്റപ്പെടുത്തി.
പൊതു യാത്ര സംവിധാനം ലാഭകരമാണങ്കില് മാത്രം നിലനിര്ത്താന് കഴിയൂയെന്ന മന്ത്രി ജലീലിന്റെ വാദം തീര്ത്തും തെറ്റാണെന്നും. കണ്ടനകം കെ.എസ്.ആര്.ടി.സി ബുക്കിംഗ് കൗണ്ടര് വിഷയത്തില് ജനപക്ഷത്ത് സംസാരിക്കേണ്ട മന്ത്രി കോര്പറേറ്റ് ഭാഷയില് സംസാരിക്കുന്നതും ജീവനക്കാരെ അവഹേളിക്കുന്നതും ഇടതു പക്ഷ നയമാണോയെന്ന് സി.പി.എം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടിക്കറ്റ് ബുക്കിംഗ് ഓണ്ലൈന് സംവിധാനം വ്യാപകമായതിനാലാണ് ബുക്കിംഗ് കുറയാന് കാരണം. അല്ലാതെ യാത്രക്കാരുടെ കുറവല്ല. ദീര്ഘദൂര യാത്രക്കാര്ക്ക് ഏറെ ഗുണകരമായ കണ്ട നകം കേന്ദ്രം അടച്ചു പൂട്ടിക്കാനാണ് മന്ത്രിയുടെ ഭാവമെങ്കില് അതിശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]