കൊളത്തൂര്‍ സ്വദേശിനിയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പീഡിപ്പിച്ച പ്രതി പിടിയില്‍

കൊളത്തൂര്‍ സ്വദേശിനിയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പീഡിപ്പിച്ച പ്രതി പിടിയില്‍

 

മലപ്പുറം: കൊളത്തൂര്‍ സ്വദേശിനിയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ സ്ത്രീയെ ഫേസ്ബുക്കിലൂടെ
പരിചയപ്പെട്ട പീഡിപ്പിച്ച പ്രതി പിടിയില്‍. ഫേയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ഇടുക്കി സ്വദേശി യുവാവിനെ കൊളത്തൂര്‍ പോലീസ് പിടികൂടി. ഇടുക്കിയിലെ രാജാക്കാട്‌വെച്ചാണ് പ്രതിയായ ജെയ്‌സണ്‍ പി ജോസഫിനെ(28) കൊളത്തൂര്‍ അഡീഷണല്‍ എസ്.ഐ പി. സദാനന്ദനും സംഘവും അറസ്റ്റ്‌ചെയ്തത്.  യുവതിയെ കൊളത്തൂരിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നതായിരുന്നു. തുടര്‍ന്നാണ് പ്രതിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നതെന്നും പോലീസ് പറഞ്ഞു.

Sharing is caring!