കെ.എം.സി.സിയുടെ ഇടപെടല്‍ ഫലംകണ്ടു, മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു പോകുതിനുള്ള നിരക്ക് ഇരട്ടിയാക്കിയ എയര്‍ ഇന്ത്യയുടെ വിവാദ തീരുമാനം പിന്‍വലിച്ചു
ദുബായ് : ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടു പോകുതിനുള്ള നിരക്ക് ഇരട്ടിയാക്കിയ എയര്‍ ഇന്ത്യയുടെ വിവാദ തീരുമാനം പിന്‍വലിച്ചു. കെ.എം.സി.സി ഉള്‍പ്പടെയുള്ള വിവിധ പ്രവാസ സംഘടനകളുടെ ഇടപെടലുകളെ തുടര്‍ന്നാണ് നടപടി.
ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗിന് നിവേദനം നല്കുന്നു
മൃതദേഹങ്ങളെ പോലും കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗിനെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തി സന്ദര്‍ശിക്കുകയും നിവേദനം നല്‍കിയിരുന്നു.
നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അഡ്വ. അന്‍വര്‍ നഹയുടെ നേതൃത്വത്തില്‍ കെഎംസിസി ഭാരവാഹികള്‍ എയര്‍ ഇന്ത്യാ റീജണല്‍ മാനേജര്‍ മോഹിത് സെനിനെ കാണുകയും തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കെഎംസിസിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് രാവിലെ എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിക്കുകയായിരുന്നു. വിവാദ തീരുമാനം പിന്‍വലിക്കുന്നതായി എയര്‍ ഇന്ത്യാ റീജണല്‍ മാനേജര്‍ മോഹിത് സെന്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയെ ഫോണില്‍ ബന്ധപ്പെട്ടാണ്
തീരുമാനം ഔദ്യോഗികമായി പിന്‍വലിക്കുന്നതായി അറിയിച്ചത്. ഇനി മുതല്‍ പഴയ ചാര്‍ജ്ജ് തന്നെയാവും ഈടാക്കുക എന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അന്‍വര്‍ നഹയ്ക്ക് ഉറപ്പ് നല്കി.
ഈ സമരവിജയം മുഴുവന്‍ പ്രവാസ സമൂഹത്തിന്റെയും വിജയമായാണ് തങ്ങള്‍ കാണുന്നതെന്ന് ദുബായ് കെഎംസിസി ഭാരവാഹികള്‍ പ്രതികരിച്ചു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]