കുനിയില്‍ ഇരട്ട കൊലക്കേസ്, സാക്ഷികളെ ഭീഷണിപ്പെടുത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും

കുനിയില്‍ ഇരട്ട കൊലക്കേസ്,  സാക്ഷികളെ ഭീഷണിപ്പെടുത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും

മഞ്ചേരി: കുനിയില്‍ ഇരട്ട കൊലക്കേസ് സാക്ഷികളെ ഭീഷണിപ്പെടുത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ഒന്നാം പ്രതി മുക്താര്‍, നാലാം പ്രതി ഉമ്മര്‍, ഏഴാം പ്രതി ഫസല്‍ റഹ്മാന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വിസ്താരത്തിനിടെ ഒന്നാം പ്രതിയില്‍ നിന്നും കോടതി നേരിട്ട് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. വിസ്താരം തുടങ്ങിയ ദിവസവും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തിയതിയതായും സ്പെഷ്യന്‍ ബ്രാഞ്ച് കണ്ടെത്തി. കോടതിയില്‍ കനത്ത പോലിസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 194 മുതല്‍ 205 വരെയുള്ള സാക്ഷികളെ ശനിയാഴ്ച മൂന്നാം അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി ജഡ്ജി മൃതുല മുമ്പാകെ വിസ്തരിച്ചു. സാക്ഷി വിസ്താരം ബുധനാഴ്ച പുനരാരംഭിക്കും. 2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊളക്കാടന്‍ സഹോദരങ്ങളായ അബൂബക്കര്‍ (കുഞ്ഞാപ്പു48), അബ്ദുള്‍ കലാം ആസാദ് (37) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗുകാര്‍ നടുറോഡില്‍ വെട്ടിക്കൊല പ്പെടുത്തിയെന്നാണ് കേസ്. മുസ്ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറിയും 19ാം പ്രതിയുമായ പാറമ്മല്‍ അഹമ്മദ്കുട്ടി ഉള്‍പ്പെടെ 22 ലീഗ് പ്രവര്‍ത്തകരാണ് പ്രതികള്‍. 10 ദൃക്സാക്ഷികളുള്‍പെടെ 365 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. പ്രോസിക്യൂഷന്വേണ്ടി അഡ്വ. ഇ എം കൃഷ്ണന്‍ നമ്പൂതിരി ഹാജരായി. പ്രതികള്‍ക്കായി അഭിഭാഷ കരായ യു എ ലത്തീഫ്, കെ രാജേന്ദ്രന്‍, എം പി ലത്തീഫ് എന്നിവരും ഹാജരായി.

Sharing is caring!