ജലീലിനെ ‘സെല്‍ഫി’ കാര്യമന്ത്രിയാക്കണം: അന്‍വര്‍ മുള്ളമ്പാറ

ജലീലിനെ ‘സെല്‍ഫി’ കാര്യമന്ത്രിയാക്കണം: അന്‍വര്‍ മുള്ളമ്പാറ

എടപ്പാള്‍: തവനൂര്‍ വൃദ്ധസദനത്തില്‍ കൂട്ടമരണം നടന്ന സാഹചര്യത്തില്‍ മുന്‍കാല മരണങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ പ്രസ്താവിച്ചു.
വൃദ്ധസദന കൂട്ടമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തവനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം യ്യത്ത് ലീഗ് തവനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

മരണം നടന്നാല്‍ സോക്ടര്‍മാരെ വിവരമറിയിച്ച് സ്ഥിരീകരിക്കുയും മേല്‍ ഉണ്ഡ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യണമെന്ന് എല്ലാ സ്ഥാപനങ്ങളോടും നിര്‍ദ്ധേശിച്ചിട്ടുളളതാണെന്ന് സാമുഹിക നീതീ വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് പ്രസ്താവന നടത്തിയ സ്ഥിതിക്ക് അത്തരം കാര്യങ്ങള്‍ നടത്താതെ തവനൂര്‍ വ്യദ്ധസദനത്തില്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയോ മേലധികാരികളെ വിവരം അറിയിക്കുകയോ മരിച്ചവരില്‍ പലരുടേയും ഫോട്ടോകള്‍ പോലും രജിസ്റ്ററില്‍ സൂക്ഷിക്കുകയോ ചെയ്യാതെ അടക്കം ചെയ്ത കഴിഞ്ഞ കാലമരണങ്ങളെ കുറിച്ച് അന്വേഷണം നടത്തണം.

ഡോക്ടര്‍മാരാണ് മരണം സ്ഥിരീകരിക്കേണ്ടതെന്നും തവന്നൂര്‍ വ്യന്ധ സദനത്തിലെ അന്തേവാസികള്‍ മരണപ്പെടുമ്പോള്‍ പരിശോധിച്ച് ഉറപ്പിക്കുന്നതിന്നായി ആരും സമീപിക്കാറില്ലെന്ന് തവനൂര്‍ സാമുഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടര്‍ സജി.എന്‍. രാമകൃഷണന്റെ പത്ര വാര്‍ത്തയും, മരണങ്ങള്‍ ഡോക്ടര്‍ എത്തി പരിശോധിച്ച് ഉറപ്പ് വരുത്തുന്ന കീഴ് വഴക്കം ഈ സ്ഥാപനത്തിനില്ലെന്ന തവനൂര്‍ വൃന്ധ സദനം സൂപ്രണ്ടിന്റെ വാക്കുകളും സാധാരണക്കാരില്‍ ഉണ്ടാക്കുന്ന സംശയങ്ങള്‍ വലുതാണ്.
അതു കൊണ്ട് സമഗ്രമായി അന്വേഷണം നടത്തണം.

വൃദ്ധസദനം ,ശിശുമന്ദിരം, മഹിളാമന്ദിരം അടക്കമുള്ള സാമൂഹിക നീതി വകുപ്പിന്റെ ഈ സമുച്ചയത്തില്‍ ഇരുനൂറിലതികം അന്തേവാസികള്‍ ഉണ്ട്. ജില്ലയിലെ ഏക മന്ത്രിയുടെ മണ്ഡലത്തിലെ സ്ഥാപനമാണിത്. ഈ മന്ത്രിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള കാശ് ഇവിടുത്തെ അന്തേവാസികളാണ് നല്‍കിയിരുന്നത് . ഇവരോട് കരുണ കാണിക്കാന്‍ മന്ത്രിക്കായില്ല. രോഗികളെ ചികിത്സിക്കാന്‍ ഒരു ഡോക്ടറോ, അപകട ഘട്ടങ്ങളില്‍ ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനമോ ഈ സ്ഥാപനത്തിനു സ്വന്തമായി നല്‍കാന്‍ കഴിയാതെ ആഘോഷവേളകളില്‍ സെല്‍ഫിയെടുക്കാന്‍ മാത്രം ശ്രമിക്കുന്ന ഈ മന്ത്രിയെ സെല്‍ഫി കാര്യ മന്ത്രിയായി മാറ്റണമെന്നും അന്‍വര്‍ മുള്ളമ്പാറ പറഞ്ഞു.
മുസലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഐ.പി.ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അഷ്‌റഫ് ,ഇബ്രാഹിം മുതൂര്‍, സുബൈര്‍ തങ്ങള്‍, വി.കെ.എം ശാഫി പ്രസംഗിച്ചു.

Sharing is caring!