വളാഞ്ചേരി നഗരസഭയുടെ പുതിയ അധ്യക്ഷയായി മുസ്ലിംലീഗിന്റെ സി.കെ.റുഫീന അധികാരമേറ്റു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ പുതിയ അധ്യക്ഷയായി യു.ഡി.എഫി(മുസ്ലിം ലീഗ്) ലെ സി.കെ.റുഫീന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . വരണാധികാരി മലപ്പുറം കൃഷി ഡയറക്ടര്‍ കെ.രാധാകൃഷ്ണന് സത്യ വാചകം ചൊല്ലിക്കൊടുത്തു. രാവിലെ നഗരസഭാ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12 നെതിരെ 20 വോട്ടുകള്‍ നേടിയാണ് റുഫീന തെരഞ്ഞെടുക്കപ്പെട്ടത
്.
മുന്‍ ചെയര്‍പേഴ്സണ്‍ എം. ഷാഹിന ടീച്ചര്‍ രാജി വെച്ച ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗ് അംഗം 16 ആം വാര്‍ഡ് ആലിന്‍ചുവടിലെ സി.കെ. റുഫീനയെ വൈസ് ചെയര്മാന് കെ.വി. ഉണ്ണികൃഷ്ണന് നിര്‍ദ്ദേശിച്ചു. മൂര്‍ക്കത്ത് മുസ്തഫ പിന്താങ്ങി. സി.പി.എമ്മിലെ കെ.പി. സഫിയ അബ്ബാസിനെ ടി.പി. അബ്ദുല്‍ ഗഫൂര്‍ നിര്‍ദ്ദേശിച്ചു. ടി.പി. രഘുനാഥ് പിന്താങ്ങി. തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ 12 നെതിരെ 20 വോട്ടുകള്‍ നേടിയാണ് റുഫീന തെരഞ്ഞെടുക്കപ്പെട്ടത്.വരണാധികാരി മലപ്പുറം കൃഷി ഡയറക്ടര്‍ കെ.രാധാകൃഷ്ണന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആകെ 33 അംഗ മുനിസിപ്പാലിറ്റിയില്‍ 28 ആം വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം രാജി വെച്ചതിനാല്‍ ഒഴിഞ്ഞ് കിടപ്പാണ്.നിലവില്‍ യു.ഡി.എഫിന് 20 ഉം എല്‍.ഡി.എഫിന് 12 ഉം അംഗങ്ങളാണുള്ളത്.തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍. വൈസ് ചെയര്മാന് കെ.വി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രൊഫ: കെ.കെ.ആബിദ് ഹുസൈന് തങ്ങള്‍.എം.എല്‍.എ., സി.എച്ച്.അബൂ യൂസഫ് ഗുരുക്കള്‍,ടി.പി.മൊയ്തീന് കുട്ടി ,ടി.പി.അബ്ദുല്‍ ഗഫൂര്‍ ,കെ.എം.അബദുല്‍ ഗഫൂര്‍ ,പറശ്ശേരി അസൈനാര്‍ ,അഷ്റഫ് അമ്പലത്തിങ്ങല്‍,സലാം വളാഞ്ചേരി,
പി.ഭക്തവത്സലന് (ബാങ്ക് പ്രസിഡണ്ട്),സുലൈഖ ബീവി (വനിത ലീഗ് മണ്ഡലം പ്രസിഡണ്ട്),കെ.ഫാത്തിമ കുട്ടി, ഷെരീഫ ബഷീര്‍ (വനിത ലീഗ് സെക്രട്ടറി), റൂബി ഖാലിദ്, ഫസീല നാസര്‍, ടി.കെ.ആബിദലി, നഗരസഭ സെക്രട്ടറി എ. ഫൈസല്‍ പ്രസംഗിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]