കാലിക്കറ്റ് ഇന്റര് കോളേജിയേറ്റ് ഫുട്ബോള്, മമ്പാട് എം.ഇ.എസ്ചാമ്പ്യന്മാര്
മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര് കോളേജിയേറ്റ് ഫുട്ബോള് ടൂര്ണമെന്റില് എം.ഇ.എസ് മമ്പാട് ചാമ്പ്യന്മാര്. (2-1) ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീമിനെ പരാജയപ്പെടുത്തിയാണ് എം.ഇ.എസ് കിരീടം ചൂടിയത്. തൊണ്ണൂറാം മിനിട്ടുവരെ (11) ടീമുകള് പൊരുതി കളിച്ചെങ്കിലും ടൈബ്രേക്കറിലൂടെ എം.ഇ.എസ് മുന്നിലെത്തുകയായിരുന്നു. ക്രൈസ്റ്റ് ടീമിലെ ആന്റണി പൗലോസ് കളിയുടെ 26-ാം മിനിറ്റില് ഗോള് വല കുലുക്കിയപ്പോള് 62-ാം മിനിറ്റില് എം.ഇ.എസിന്റെ ഫവാസ് ഗോള് മടക്കുകയായിരുന്നു. ക്യാപ്റ്റന് അഷ്ഫഖ് ആസിഫാണ് എം.ഇ.എസ് ടീമിനെ നയിച്ചത്. ചാമ്പ്യന്മാര്ക്ക് സര്വകലാശാല രജിസ്ട്രാര് ഡോ: ടി.എ അബ്ദുല് മജീദ് ട്രോഫി സമ്മാനിച്ചു. ഫുട്ബോള് താരം യു ഷറഫലി സമാപനചടങ്ങില് മുഖ്യാതിഥിയായി. കാള്ട്ടന് ചാപ്പ്മാന്, ഡോ: വി.പി സക്കീര് ഹുസൈന്, ഡോ: കെ.പി മനോജ് എന്നിവര് പങ്കെടുത്തു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]