ദേശീയ ഹോക്കി ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത് ചെമ്മന്‍കടവ് സ്കൂള്‍ ടീം
മലപ്പുറം: ജവഹര്‍ലാല്‍ നെഹ്റു ദേശീയ ഹോക്കി ടൂര്ണമെന്റില്കേരളത്തെ പ്രതിനിധീകരിച്ച് ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എച്ച്.എസ്.എസ് ടീം പങ്കെടുക്കും. ഇന്നലെ കൊല്ലത്തുവെച്ചു നടന്ന സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പാലക്കാടിനെ പരാജയപ്പെടുത്തിയാണ് ചെമ്മന്‍കടവ് ടീം ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.
ഒക്ടോബര്‍ 25ന് ഡല്‍ഹിയില്‍ വെച്ചാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
മുഹമ്മദ് ആഷിഖിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ മുഖ്യപരിശീലകന്‍
ദേശീയ ഇന്‍ഡോര്‍ ഹോക്കി ടീം പരിശീലകനും ചെമ്മന്‍കടവ് സ്കൂളിലെ കായികാധ്യാപകനുമായ മുഹമ്മദ് ഷറഫുദ്ദീന് റസ്വിയാണ്.മുജ്തബ, മുര്‍തള എന്നിവര്‍ സഹപരിശീലകരും, സത്യരാജ്, സിനാന് എന്നിവര്‍ ടീംമാനേജര്മാരുമാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പല്‍ പങ്കെടുക്കാന്‍ അടുത്തമാസം 22നാണ് ടീം ഡല്‍ഹിയിലേക്ക് പുറപ്പെടും.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]