സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു
മലപ്പുറം: സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു. മലപ്പുറം മൂന്നാംപടിയിലെ കോട്ടക്കുന്ന് റോഡിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരന് ആസാം സ്വദേശി മൈനുല്‍ ഇസ്ലാമി (22)ന്റെ മൈക്രോമാക്സ് കമ്പനിയുടെ ക്യു-413 ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചക്കു രണ്ടുമണിയോടെയാണ് സംഭവം. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ അസാധാരണമാം വിധം ചൂട് അനുഭവപ്പെട്ടപ്പോള്‍ മൈനുല്‍ ഇസ്ലാം ഫോണ്‍ താഴെയിടുകയായിരുന്നു. ഇതോടെ ഫോണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് യുവാവ് രക്ഷപ്പെട്ടത്. മലപ്പുറം കുന്നുമ്മലിലെ കടയില്‍ നിന്നാണ് യുവാവ് ഫോണ്‍ വാങ്ങിയിരുന്നത്.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]