നാലാമത് കര്‍മ അവാര്‍ഡ് ഡോ. പി.കെ.വാര്യര്‍ക്ക്

നാലാമത് കര്‍മ അവാര്‍ഡ് ഡോ. പി.കെ.വാര്യര്‍ക്ക്

കോട്ടക്കല്‍: നാലാമത് കര്‍മ അവാര്‍ഡിനു കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റ് ഡോ. പി.കെ.വാര്യരെ തെരഞ്ഞെടുത്തു. സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ്. ഒന്നരലക്ഷം രൂപയാണ് അവാര്‍ഡ് തുക. അടുത്ത മാസം 13ന് ജൂറി ചെയര്‍മാന്‍ എം.ടി.വാസുദേവന്‍ നായര്‍ അവാര്‍ഡു കൈമറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കെ.മുരളീധരന്‍ (ജൂറി അംഗം),
ഡോ. പി.ബാലചന്ദ്രന്‍ (ജൂറി അംഗം),
യു.തിലകന്‍ (എംഡി. എം.കെ.ആര്‍ ഫൗണ്ടേഷന്‍). യു.രാഗിണി (ഡയറക്ടര്‍ എം.കെ.ആര്‍ ഫൗണ്ടേഷന്‍)
സംബന്ധിച്ചു.

Sharing is caring!