ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച പോലീസുദ്യോഗസ്ഥന് തടവും പിഴയും

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച പോലീസുദ്യോഗസ്ഥന് തടവും പിഴയും

തിരൂര്‍: ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയായ പോലീസുദ്യോഗസ്ഥനെ രണ്ടു വര്‍ഷത്തെ തടവിനും 10,000 രൂപ പിഴയൊടുക്കാനും തിരൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടു കോടതി ശിക്ഷിച്ചു.ഇപ്പോള്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ എ .എസ് .ഐ .ആയ ചെമ്മാട് സ്വദേശി ചെമ്മല മനോഹരനെയാണ് മജിസ്‌ട്രേട്ട് ടി.വി.വിന്‍സി ശിക്ഷിച്ചത്. തിരൂര്‍ പോലീസ് 2010ല്‍ റജിസ്റ്റര്‍ ചെയ്ത കേസാണിത്.തിരുന്നാവായ അയിറ്റാട്ട് സുഷമയെയാണ് വെട്ടിയത്.രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.വെട്ടുകത്തിയുമായി ഭാര്യവീട്ടില്‍ എത്തിയായിരുന്നു അക്രമം.കേസില്‍ മകന്‍ തന്നെയായിരുന്നു പ്രധാന സാക്ഷി. സംഭവം നടക്കുമ്പോള്‍ മനോഹരന്‍ കോണ്‍സ്റ്റബിളായിരുന്നു. പിഴ തുക അക്രമത്തിനിരയായ ഭാര്യക്ക് നല്‍കണമെന്ന് മജിസ്‌ട്രേട്ട് വിധിയില്‍ നിര്‍ദ്ദേശിച്ചു.അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിയുടെ അപേക്ഷ പരിഗണിച്ച കോടതി അടുത്ത മാസം 20 വരെ വിധി നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു.

Sharing is caring!