താനൂര്‍ സ്വദേശി ബലാരിയില്‍ ബസ്സിടിച്ചു മരിച്ചു

താനൂര്‍ സ്വദേശി  ബലാരിയില്‍  ബസ്സിടിച്ചു മരിച്ചു

താനൂര്‍: കര്‍ണാടകയിലെ ബെല്ലാരിയില്‍ വച്ച് നടന്നു പോവുന്നതിനിടെ ബസിടിച്ച് താനൂര്‍ സ്വദേശി മരിച്ചു. ആശാരിക്കല്‍ മോഹനന്‍ (54) ആണ് ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. ബെല്ലാരിയില്‍ ബിസിനസ് നടത്തിയിരുന്ന മോഹനന്‍ പഴയ ബിസിനസുമായി ബന്ധപ്പെട്ട ആവശ്യാര്‍ഥം അവിടെയെത്തിയതായിരുന്നു.
താനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റായിരുന്നു. പ്രഗത്ഭ ചെണ്ട വായനക്കാരന്‍ ആശാരിക്കല്‍ മാമന്‍കുട്ടി ആശാന്റെ മകനാണ്.
ഭാര്യ: ജെസ്സി. മക്കള്‍: മൊബിന്‍, ജിതിന്‍, മിഥുന്‍. സംസ്‌കാരം ബുധന്‍ രാത്രി-9 മണിക്ക് വീട്ടുവളപ്പില്‍.

Sharing is caring!