തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍നിന്ന് കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന തമിഴ് യുവതി പോലീസ് പിടിയില്‍
തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ഒ പി യില്‍ വരിനില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ ഒരു പവന് സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി തമില്‍ നാട് മധുര സ്വദേശി മഹേശ്വരി ( 30 ) നെയാണ് പിടിയിലായത് ,ഇവരെ ഇന്നലെ പരപ്പനങ്ങാടി കോടതിയില്‍ റിമാന്റ് ചെയ്തു.തിരൂരങ്ങാടി സ്വദേശി പറേങ്ങല് ബദ് രിയ്യയുടെ മകളുടെ മാലയാണ് കഴിഞ ദിവസം കവര്‍ന്നിരുന്നത് ഇന്നലെ രാവിലെ 8 : 30 ന് ചെമ്മാട് സ്വകാര്യ ബസ്റ്റാഡില്‍ ബസ് കാത്ത് നില്ക്കുന്ന
സ്ത്രിയുടെ കൂടെയുള്ള കുട്ടിയുടെ പാധസരം മോഷ്ടിക്കുന്നിനിടെ നാട്ടുകാര്‍ പിടിക്കുടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു തുടര്‍ന്നുള്ള അനേഷണത്തിനിടെയാണ് ആശുപത്രിയിലെ മോഷണം പുറത്ത് ചാടിയത് എന്ന് തിരൂരങ്ങാടി എസ്, ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു,
കഴിഞ്ഞ ദിവസം ഉച്ചക്ക് 12 – 30 നാണ് സംഭവം താലൂക്കാശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് സ്ത്രീകളാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞിരിന്നു.ഇവര്‍ ഓട്ടോറിക്ഷയില്‍ കയറി സ്ഥലം വിടുന്ന രംഗവും സി സി ടി വി യില്‍ കാണുന്നുണ്ട്.ഏതാനും ദിവസം മുമ്പ് താലൂക്കാശുപത്രിയില്‍ ഒരു കുട്ടിയുടെ കൈ ചെയിന്‍ പൊട്ടിച്ചിരുന്നു.ഒ പി കൗണ്ടറിന് മുന്നില്‍ നില്ക്കുന്ന സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ കൈ ചെയില്‍ മോഷ്ടിക്കാനുള്ള ശ്രമം സി സി ടിവിയില്‍ പതിക്കുന്നുണ്ടെന്നറിഞ്ഞ രണ്ട് സ്ത്രീകള്‍ അല്പം മാറി നില്‍ക്കുകയായിരുന്നു. കുട്ടിയുടെ കൈ ചെയില്‍ അഴിഞ്ഞു നില്‍ക്കുന്നത് കണ്ട മാതാവ് ഇത് അഴിച്ചെടുത്ത് ബാഗില്‍ വെച്ചുവെങ്കിലും അല്പസമയത്തിനകം ബാഗില്‍ നിന്ന് കൈ ചെയ്യില് മോഷ്ടിക്കുകയാണുണ്ടായത്.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]