കഞ്ചാവ് വേട്ടക്കിടയില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്ക് കുത്തേറ്റു
മലപ്പുറം: കഞ്ചാവ് വേട്ടക്കിടയില്‍ എക്സൈസ് ഓഫീസര്‍മാരെ കുത്തി പരുക്കേല്പിച്ച് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു. പൊന്നാനിയില്‍ കഞ്ചാവ് പ്രതികളെ പിടികൂടുന്നതിനിടയിലാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ സെബാസ്റ്റിയന്, പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍ എന്നിവര്‍ക്ക് കുത്തേറ്റത്. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. പൊന്നാനി ഹാര്‍ബറില്‍ വില്പനക്കായി കഞ്ചാവ് പാക്ക് ചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി റേഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ കഞ്ചാവ് മൊത്ത വിതരണക്കാരനായ സുല്‍ഫി, സഹായി മുര്‍ഷാദ്, എന്നിവര്‍ക്കെതിരെ കേസ് എടുത്തു. ഇവരില്‍ നിന്നും 4.415 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുല്‍ഫി എന്നയാളെ ഇന്‍സ്പെക്ടറും പ്രിവന്റീവ് ഓഫീസര്‍ ജാഫറും ചേര്‍ന്നു ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയും, പ്രതിയുമായി നിലത്തു വീഴുകയും ചെയ്തു. ഇതിനിടയില്‍ പ്രതിയുടെ ഇടതു കയ്യില്‍ കൈ വിലങ്ങു ഇടുകയും ചെയ്തിരുന്നു. തുടര്‍ന്നു പ്രതികള്‍ അരയില്‍ കരുതിയിരുന്ന കത്തി എടുത്തു പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍ന്റെ കഴുത്തിന് നേരെ വീശി പിന്നിലേക്കു ഒഴിഞ്ഞു മാറുന്നതിനിടയില്‍ വലതു കൈ കൊണ്ട് തടയുകയും കയ്യില്‍ കുത്തേല്‍ക്കുകയും ആയിരുന്നു.
പിന്നീട് ഇന്‍സ്പെക്ടര്‍ സെബാസ്റ്റിയനെയും കത്തി വീശി, ഇന്‍സ്പെക്ടര്‍ക്ക് വലതുകൈയ്യിലും കുത്തേറ്റു. തുടര്‍ന്ന് പ്രതി കൈവിലങ്ങുമായി ഓടി രക്ഷപെട്ടു,
പ്രതി സുല്‍ഫി ഒരു വര്‍ഷം മുന്‍മ്പ് മറ്റൊരാളെ കുത്തിയ കേസില്‍ പ്രതിയാണ്. ശിക്ഷ കഴിഞ്ഞു രണ്ടാഴ്ച മുമ്പാണ് ഇറങ്ങിയത്. മറ്റൊരു പ്രതി മുര്‍ഷാദ് രണ്ടു ദിവസം മുമ്പാണ് കഞ്ചാവ് കേസില്‍ ജയില്‍ വാസം കഴിഞ്ഞു ഇറങ്ങിയത്. പൊന്നാനി താലൂക്കില്‍ പിടി മുറുക്കിയ കഞ്ചാവ് മാഫിയകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരുന്ന രണ്ട് പ്രധാന ഓഫീസര്‍മാര്‍ക്കാണ് കുത്തേറ്റത്. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ സുഗന്ദകുമാര്‍ സി.ഇ.ഓ മാരായ പി.പി.പ്രമോദ് , വി.പി.പ്രമോദ് െ്രെഡവര്‍ അപ്പുണ്ണി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു .
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]