മലപ്പുറം ജില്ലയില്‍ ഡിവൈഎഫ്ഐക്ക് പുതിയ അമരക്കാര്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്‍ക്കാരും വിമാനത്താവള അധികൃതരും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ ഇറങ്ങിയിരുന്ന വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിന്റെ പേരില്‍ രണ്ടര വര്‍ഷം മുമ്പാണ് സര്‍വീസ് നിര്‍ത്തിയത്. നവീകരണം പൂര്‍ത്തിയായെങ്കിലും വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള തടസ്സം ഇപ്പോഴും നീക്കിയിട്ടില്ല. 26 അന്തര്‍ദേശീയ സര്‍വീസുകളും 13 ആഭ്യന്തര സര്‍വീസുകളും ദിനംപ്രതി കരിപ്പൂരില്‍നിന്ന് നടത്തിയിരുന്നു.
വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ തയ്യാറായിട്ടും അനുമതി നല്കാന് അധികൃതര്‍ തയ്യാറാകുന്നില്ല. ഡിജിസിഎ സംഘം ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചിട്ടും അനുമതി വൈകിപ്പിക്കുന്നു. പ്രളയ ദുരന്തകാലത്ത് ഇന്ത്യന്‍ വ്യോമസേനയുടെ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കിയതോടെ വലിയ വിമാനങ്ങളിറങ്ങാന്‍ കരിപ്പൂര്‍ പ്രാപ്തമെന്ന് തെളിഞ്ഞിരുന്നു. ഇതിനാല്‍ തടസ്സവാദം നീക്കി വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സമാപന ദിവസമായ ശനിയാഴ്ച രാവിലെ പൊതു ചര്‍ച്ചയോടെയാണ് സമ്മേളന നടപടി തുടങ്ങിയത്. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി ടി കെ സുല്‍ഫിക്കര്‍ അലിയും സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചക്ക് സംസ്ഥാന സെക്രട്ടറി സ്വരാജ് എംഎല്‍എയും മറുപടി പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ നിധിന് കണിച്ചേരി, വി പി റജീന, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ അബ്ദുള്ള നവാസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനില്‍ എന്നിവര്‍ സംസാരിച്ചു.
കൊണ്ടോട്ടി
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി കെ ശ്യാം പ്രസാദിനെയും സെക്രട്ടറിയായി പി കെ മുബഷീറിനെയും കുമ്മിണിപ്പറമ്പ് എയര്‍പോര്‍ട്ട് ഗാര്‍ഡനില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. കെ മുഹമ്മദ് ഷെരീഫാണ് ട്രഷറര്‍. 53 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഫസീല തരകത്ത്, ഇ സുര്‍ജിത്, പി ഷബീര്‍ (വൈസ് പ്രസിഡന്റ്), ചാര്‍ളി കബീര്‍ദാസ്, പി മുനീര്‍, ഷിനീഷ് കണ്ണത്ത് (ജോയിന്റ് സെക്രട്ടറി), അനീഷ്, കെ പി ആതിര, എന്‍ എം ഷെഫീഖ്, സി ഇല്യാസ്, ജിനേഷ് (സെക്രട്ടറിയറ്റ് അംഗങ്ങള്‍).
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]