കേരളം പുനര്‍നിര്‍മിക്കാന്‍ മുസ്ലിംയൂത്ത് ലീഗിന്റെ പതിനായിരം തൊഴില്‍ദാനം: രജിസ്ട്രേഷന് തുടങ്ങി
മലപ്പുറം: വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് മുസ്ലിം യൂത്ത് ലീഗ് പതിനായിരം തൊഴില്‍ ദിനങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പൊളിടെക്നിക്ക് പഠനം പൂര്‍ത്തിയാക്കിയ മലപ്പുറം മുനിസിപ്പാലിറ്റിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് തബ്ഷീര്‍ വി.കെ മുണ്ടുപറമ്പയുടെ വിവരങ്ങള്‍ എന്‍ട്രി ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഡാറ്റാ എന്‍ട്രിയുടെ ഔപചാരിക ഉത്ഘാടനം നിര്‍വഹിച്ചു. പദ്ധതി വിശദീകരണം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് വെബ്സൈറ്റ് ആയwww.mylkerala.comല്‍ ആണ് ഡാറ്റാ എന്‍ട്രിക്കുള്ള സൗകര്യം ഒരുക്കിയത്. പ്രളയ സമയത്ത് രക്ഷാ പ്രവര്നത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെയും മറ്റുള്ളവരുടെയും സേവനമാണ് ഇതിനായി ഒരുക്കുന്നത്. കാര്‍പ്പന്റര്‍, പ്ലംബിംഗ്, ഇലക്ട്രിക് വര്‍ക്കുകള്‍, നിര്‍മ്മാണം, പെയിന്റിംഗ് തുടങ്ങിയ പ്രവര്‍ത്തികളാണ് ഇത്തരത്തില്‍ യൂത്ത് ലീഗ് ഏറ്റെടുക്കുക. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാകുന്ന മുറക്ക് തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായവരുടെ പേര് വിവരങ്ങള്‍ വെബ്സൈറ്റിലൂടെ ലഭ്യമാക്കും. ഡാറ്റാ എന്‍ട്രി ഒക്ടോബര്‍ 10നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം.എല്‍.എ, അദ്ബുറഹിമാന്‍ രണ്ടത്താണി, എം. ഉമ്മര്‍ എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അബ്ദുല്‍ കരീം, മുജീബ് കാടേരി, ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, റഷീദ് ആലായന്‍ സംബന്ധിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]