കോടികള്‍ വിലവരുന്ന പുരാതന വിഗ്രഹവുമായിമൂന്ന് പേര്‍ നിലമ്പൂരില്‍ പിടിയില്‍

കോടികള്‍ വിലവരുന്ന  പുരാതന വിഗ്രഹവുമായിമൂന്ന്  പേര്‍ നിലമ്പൂരില്‍ പിടിയില്‍

നിലമ്പൂര്‍: കോടികള്‍ വിലവരുന്ന പുരാതന വിഗ്രഹവുമായിമൂന്ന് പേര്‍ നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. .ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ്‌കോഴിക്കോട്‌സ്വദേശികളായ മൂന്നംഗസംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത ദേവീവിഗ്രഹത്തിന് 400 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.കോഴിക്കോട്കാക്കൂര്‍സ്വദേശിയുടെ തറവാടിലാണ്‌വിഗ്രഹംസൂക്ഷിച്ചിരുന്നത്. ഇതിന് 3 കോടിരൂപ വില നിശ്ചയിച്ച് ഗൂഡല്ലൂര്‍സ്വദേശി മുഖേന ചെന്നൈ ഭാഗത്തേക്ക് വില്പന നടത്താന്‍ വരുന്നതിനിടെയാണ് മമ്പാട് പൊങ്ങല്ലൂരില്‍വെച്ച് സംഘം പിടിയിലായത്. വിഗ്രഹത്തിന്റെ പഴക്കവുംമറ്റും അന്വേഷിക്കുന്നതിനായി പുരാവസ്തുവിഭാഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നുംപോലീസ് പറഞ്ഞു. ഇതിനു ശേഷമാവും ഇവര്‍ക്കെതിരെകേസ്സുകള്‍ ചുമത്തുക .പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിഎം.പി.മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ സി.ഐ കെ.എം.ബിജു, എ.എസ്.ഐസി.പി.മുരളീധരന്‍, ടി.ശ്രീകുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്, അബ്ദുറഹിമാന്‍, പ്രദീപ്, മാത്യൂസ്എന്നിവരുടെ നേതൃത്വത്തിലാണ്‌കേസ്അന്വേഷിക്കുന്നത്.

Sharing is caring!