പത്ര വിതരണരീതികളില്‍ ഗവേഷണം നടത്തിയ മുന്‍പത്ര ഏജന്റിന് ഡോക്ടറേറ്റ്

പത്ര വിതരണരീതികളില്‍ ഗവേഷണം നടത്തിയ മുന്‍പത്ര ഏജന്റിന് ഡോക്ടറേറ്റ്

 

മക്കരപറമ്പ്: കേരളത്തിലെ പത്രവിതരണരീതികളെ കുറിച്ച് ഗവേഷണം നടത്തിയ മുന്‍ പത്ര ഏജന്റും വിതരണക്കാരനുമായ മക്കരപറമ്പിലെ സനേഷ് ചോലക്കാടിന് കാലിക്കറ്റ് യൂണിവേസിറ്റി ഡോക്ടറ്റേറ്റ് ലഭിച്ചു. മക്കരപറമ്പിലും പരിസര പ്രദേശങ്ങളിലും രണ്ട് പതിറ്റാണ്ടുകാലം സൈക്കിളില്‍ പത്രങ്ങള്‍ വിതരണ ചെയ്തിരുന്ന വിദ്യാര്‍ഥിയായിരുന്നു സനേഷ്. സ്വന്തം തൊഴില്‍ മേഖലയെ കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റ് നേടുക എന്ന സ്വപ്നമാണ് വര്‍ഷങ്ങളുടെ ശ്രമഫലമായി നേടിയെടുത്തിട്ടുള്ളത്. മാതാവ്: ചോലക്കാട് വിജയലക്ഷ്മി, പിതാവ് പന്ത പുലാക്കല്‍ രാമനാരായണന്‍. ഭാര്യ: വി.ഗ്രീഷ്മ,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഡോക്ടറ്റേറ്റ് ലഭിച്ചത്. കേരളത്തിലെ പത്ര വിതരണക്കാരുടെ പത്ര വിതരണ രീതികള്‍ എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ബി.ജോണ്‍സണ്‍ ന്റെ കീഴിലായിരുന്നു ഗവേഷണം നടത്തിയിരുന്നത്. നിലവില്‍ വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍.എസ്.എസ് കോളജ് കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവി യുമായും പ്രവര്‍ത്തിച്ചു വരുന്നു. കേരള ഗവ. ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് , സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്നീ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അംഗീകൃത ട്രൈനറാണ്. പത്രവിതരണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള വലിയ അംഗീകാരമായിട്ടാണ് സനേഷിന്റെ ഡോക്ടറേറ്റിനെ കേരളിയ സമൂഹം നോക്കി കാണുന്നത്.

Sharing is caring!