സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്‌ബോള്‍: മലപ്പുറത്തിന് മൂന്നാംസ്ഥാനം

സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്‌ബോള്‍: മലപ്പുറത്തിന് മൂന്നാംസ്ഥാനം

അങ്ങാടിപ്പുറം: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മലപ്പുറത്തിന് മൂന്നാംസ്ഥാനം. ആണ്‍ ഫൈനലില്‍ വയനാടിനെ തോല്‍പ്പിച്ച് പത്തനംതിട്ടയും പെണ്‍ ഫൈനലില്‍ തൃശൂരിനെ തോല്‍പ്പിച്ച് എറണാകുളവും ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ സെമിഫൈനലില്‍ പത്തനംതിട്ടയോടും പെണ്‍കുട്ടികളുടെ സെമിഫൈനലില്‍ എറണാകുളത്തോടും (119) മലപ്പുറം പൊരുതിത്തോറ്റു.

സാജന്‍ കെ.സന്തോഷ് – ക്യാപ്റ്റന്‍,അമല്‍ ജോസ്, അലന്‍ ജോണ്‍, ഡി.ശിവദാസന്‍, കെ.ജെ.തോമസ്, അലന്‍ ദേവസ്യ, കെവിന്‍ എ.ഷാജി(എല്ലാവരും പരിയാപുരം സെന്റ് മേരീസ്), ഡെലിന്‍ റഫീഖ്, പി.നിഖില്‍, ആരിഫ് നസല്‍( ചുങ്കത്തറ മാര്‍ത്തോമ), എന്‍.കെ.ജര്‍ഷിന്‍ (മൂത്തേടം), അലന്‍ ജോര്‍ജ് (മണിമൂളി ക്രൈസ്റ്റ് കിംഗ് ) എന്നിവര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ആഷ്‌ലി വിനോജ്,ടി.ജ്യോതി,എം.ആദിത്യ, സാന്റസ് പിന്റൊ, ജ്യോതി ജയന്‍, സിത്താര സ്‌കറിയ, റിങ്കു ആന്റണി(സെന്റ് മേരീസ് പരിയാപുരം), പി. നീതു, ശിഖ പി.സത്യന്‍, ആന്‍ഡ്രിയ അന്ന ( ചുങ്കത്തറ മാര്‍ത്തോമ), ആദിത്യ ചെമ്പയില്‍- ക്യാപ്റ്റന്‍(കടുങ്ങപുരം ഗവ.എച്ച്.എസ്), അന്ന ജോമി (പരിയാപുരം ഫാത്തിമ യു.പി) എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും മലപ്പുറത്തിനായി കളിച്ചു.ടി.വി.രാഹുല്‍, അഖില്‍ സേവ്യര്‍, കെ.എസ്.സിബി, ജസ്റ്റിന്‍ ജോസഫ്, സജാദ് സാഹിര്‍ എന്നിവരാണ് ടീം പരിശീലകര്‍.

Sharing is caring!