പ്രളയ ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ വരച്ച് കാട്ടി എടപ്പാളിലെ പുതിയ അംഗനവാടി കെട്ടിടം
എടപ്പാള്‍: പ്രളയ ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ വരച്ച് കാട്ടി അംഗനവാടിക്ക് പുതിയ കെട്ടിടം. എടപ്പാള്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 8 ലക്ഷം രൂപ ചിലവാക്കി നിര്‍മ്മിച്ച പഴയ ബ്ലോക്ക് അംഗനവാടി കെട്ടിടമാണ് മാതൃക കെട്ടിടമ്മായത്.അംഗനവാടിയുടെ ചുമരുകളില്‍ പ്രമുഖ ചിത്രക്കാരന് ഹരി എടപ്പാളിന്റെ കരവിരുതില്‍ പ്രകൃതിദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ജീവനുറ്റ ദൃശ്യങ്ങളായി കെട്ടിടത്തില്‍ തെളിഞ്ഞു കാണുന്നു.ഗ്രാമപഞ്ചായത്തംഗം വി.കെ.എ.മജീദിന്റെ ആശയമാണ് ഇത്തരത്തിലൊരു ചിത്രരചനക്ക് വഴിതെളിച്ചതെന്ന് ചിത്രക്കാരനായ ഹരി എടപ്പാള്‍ പറഞ്ഞു.ജീവിതത്തില്‍ ഒട്ടേറെ പേര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു നടക്കാന്‍ ചവിട്ടുപടിയായ കാരണക്കാരനായ താനൂര്‍ സ്വദേശി ജൈസല്‍ മുതല്‍ മല്സ്വതെഴിലാളികളുടെയും, നാവിക സേനയുടെയും രക്ഷാപ്രവര്‍ത്തനം കുട്ടനാടിന്റെയും, ആലപ്പുഴയുടെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ എന്നിവ വരകളിലൂടെ കാഴ്ചക്കാരെ അബരപ്പിച്ചു.മാതൃകാ അംഗനവാടിയിലെ മനോഹരമായ ചിത്രങ്ങള്‍ കാണാന്‍ നൂറുക്കണക്കിനാളുകളാണ് ഉദ്ഘാടനത്തിന് എത്തിയ. ഉദ്ഘാടന ചടങ്ങില്‍ ചിത്രകാരന് ഹരി എടപ്പാളിനെ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് തണല്‍ കൂട്ടായ്മക്ക് വേണ്ടി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പൊന്നാടി ചാര്‍ത്തി ആദരിച്ചു .ഇ.ടി കലാകാരനെ പ്രത്യേകം അഭിനന്ദിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]