ഓട്ടോ ഗുഡ്സ് മറിഞ്ഞ് യുവാവ് മരിച്ചു

എടക്കര: പോത്തുകല് വെള്ളിമുറ്റത്ത് ഓട്ടോ ഗുഡ്സ് മറിഞ്ഞ് യുവാവ് മരിച്ചു. ചുങ്കത്തറ എരുമമുണ്ട കാവുംപാടം വിയ്യനാടന് കുഞ്ഞിമുഹമ്മദിന്റെ മകന് യൂസുഫാണ് (37) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ വെള്ളിമുറ്റത്തുവെച്ചാണ് അപകടം. എരുമമുണ്ടയില് ഇന്ഡസ്ട്രിയല് നടത്തിവരുന്ന യൂസുഫ് വെള്ളിമുറ്റത്തെ വര്ക്ക് സൈറ്റിലേക്ക് ഇരുമ്പ് സാമഗ്രികളുമായി പോകുകയായിരുന്നു. വീതികുറഞ്ഞ റോഡില് ഗുഡ്സ് ഓട്ടോ ചെരിഞ്ഞു. പുറത്തിറങ്ങി വാഹനം തള്ളിക്കയറ്റാനുള്ള ശ്രമത്തില് ഇയാള്ക്കുമേല് മറിയുകയായിരുന്നു. ഡ്രൈവര് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഉടനെ നിലമ്പൂര് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ജംഷീന. മക്കള്: മുഹമ്മദ് സിനാന്, മുഹമ്മദ് സുഫിയാന്, രണ്ട് മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. മാതാവ്: ആമിന. പോസ്റ്റ്മോര്ട്ടത്തിന് ശേഷം മുണ്ടമൂല ജുമാമസ്ജിദ് ഖബര്സ്ഥാനില് മറവ് ചെയ്യും.
RECENT NEWS

വല്യുപ്പയുടെ സംസ്ക്കാര ചടങ്ങിയെത്തിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
മലപ്പുറം: ആനക്കയം ചേപ്പൂർ ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാതൃപിതാവിന്റെ ഖബറടക്ക ചടങ്ങിനെത്തിയ ദർസ് വിദ്യാർഥി പാണ്ടിക്കാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാഞ്ചേരി കുരിക്കൾ ആസാദിന്റെ മകൻ അർഷക് എന്ന മുത്തു (23) ആണ് മരിച്ചത്. [...]