പാണമ്പ്ര വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു വാതകം ചോരുന്നു. ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു

പാണമ്പ്ര വളവില്‍  പാചകവാതക ടാങ്കര്‍ മറിഞ്ഞു  വാതകം ചോരുന്നു.  ദേശീയ പാതയിലൂടെയുള്ള  ഗതാഗതം വഴി തിരിച്ചു വിട്ടു

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്ര വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. നേരിയ തോതില്‍ വാതകം ചോരുന്നു. തൃശൂര്‍-കോഴിക്കോട് ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴി തിരിച്ചു വിടുന്നു. ഐ.ഒ സി യുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചോര്‍ച്ചയടക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചു. പരിസരത്തുള്ള കുടുംങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Sharing is caring!