സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വില്‍ക്കാതെ മാറ്റിവെച്ച തിരൂരിലെ ലോട്ടറി വില്പനക്കാരന് ഓണം ബംബര്ടിക്കറ്റില് 50ലക്ഷം

തിരൂര്‍: സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിനെ
തുടര്‍ന്ന് വില്‍ക്കാതെ മാറ്റിവെച്ച തിരൂരിലെ ലോട്ടറി വില്പനക്കാരന് സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബര്ടിക്കറ്റില് 50ലക്ഷം രൂപ ലഭിച്ചു.
സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച തി നെ തുടര്‍ന്ന് വില്‍ക്കാതെ മാറ്റി വെച്ച കേരള ഭാഗ്യക്കുറിയുടെ ഓണം ബംബര്ടിക്കറ്റില്നിന്നാണ് തിരൂര്‍ മുത്തൂരിലെ ഹംസക്ക് 50 ലക്ഷം നേടിക്കൊടുത്തത്.
60 കാരനായ ഹംസ തി രൂരിലെ ഒരു വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. മത്സ്യവ്യാപാരം തകര്‍ന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഇദ്ദേഹം സുഹൃത്തുക്കളുടെ സഹായത്തോടെ ലോട്ടറിക്കച്ചവടം തുടങ്ങുകയായിരുന്നു.ഇതില്‍ ഒരു ടിക്കറ്റാണ് ഭാഗ്യപരീക്ഷണത്തിനു മാറ്റി വെച്ചത്.സ്വന്തമായി ഭൂമിയും ചെറിയൊരു വീടും വെക്കണമെന്നാണ് ഹംസയുടെ ആഗ്രഹം.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]