സി.പി.എം. നേതാവ് എം.എം.നാരായണന്റെ ഭാര്യ കുറ്റിപ്പുറത്ത് ട്രെയിന് ഇടിച്ചു മരിച്ചു
കുറ്റിപ്പുറം: സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ പ്രൊഫസര് എം.എം.നാരായണന്റെ ഭാര്യ ജയശ്രീ(60) യെ ട്രെയിന് ഇടിച്ചു മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ന് കുറ്റിപ്പുറം റെയില്വേ സ്റ്റേഷനിലായിരുന്നു സംഭവം. പൊന്നാനി പള്ളപ്രം എ.എല്.പി. സ്കൂള് റിട്ടയര് അധ്യാപികയാണ്. ഇന്നലെ രാവലെ പത്തരയോടെ പൊന്നാനിയിലെ വീട്ടില് നിന്ന് ബസ് മാര്ഗം കുറ്റിപ്പുറത്തെത്തിയതായിരുന്നു. തുടര്ന്ന് റെയില്വേ സ്റ്റേഷനിലെ മധ്യഭാഗത്തെ ട്രാക്കില് ഗുഡ്സ് ട്രെയിനിടിച്ചണ് മരിച്ചത്.
ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള് പോലീസിനോട് പറഞ്ഞു. അതേ സമയം മൊബൈലില് സംസാരിച്ച് നടക്കുന്നതിനിടയിലാണ് അത്യാഹിതമെന്നും പറയുന്നു. ഭര്ത്താവ് കോഴിക്കോട്ടേക്ക് പോയതായിരുന്നു. തിരൂര് ഭാഗത്തേക്ക് പ്ലാറ്റ്ഫോം കഴിഞ്ഞുള്ള സ്ഥലത്താണ് സംഭവം നടന്നത്. മക്കള്: ദിലീപ് (പി.ആര്.ഒ പരിയാരം മെഡിക്കല് കോളജ്),ദിവ്യ (കര്ണാടക ബാങ്ക് കൊല്ക്കത്താ).മരുമക്കള്: മായ, സത്യനാരായണന്.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]