സൗദിയില്‍നിന്ന് നാട്ടില്‍അവധിക്കെത്തിയ യുവാവ് ബൈക്കുകള്‍ കൂട്ടിയിടിച്ച്

സൗദിയില്‍നിന്ന് നാട്ടില്‍അവധിക്കെത്തിയ യുവാവ് ബൈക്കുകള്‍ കൂട്ടിയിടിച്ച്

താനൂര്‍: കണ്ണന്തളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ചെള്ളിക്കാട് സ്വദേശി മുഹമ്മദ് ശഫീഖ്(23) മരിച്ചു. ഇന്നലെ രാത്രി എട്ടിനാണ് അപകടം. കവലയില്‍ പ്രധാന റോഡിലേക്കിറങ്ങിയ ബൈക്കുമായാണ് ഇടിച്ചത്. കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എ.കാദറിന്റെയും സൈനബയുടെയും മകനാണ്. സോഹദരി: സൗദ. ഇവരുടെ പുത്രിയുടെ വിവാഹത്തിന് ഈയിടെ സൗദിയില്‍ നിന്നെത്തിയതായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് വടക്കെ ജുമുഅത്ത് പള്ളിയില്‍. പരുക്കേറ്റ ഇരുബൈക്കുകളിലും ഉണ്ടായിരുന്ന രണ്ടു യുവാക്കള്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Sharing is caring!