സ്‌കൂള്‍ പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍ പതിവാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

തിരൂരങ്ങാടി: സ്‌കൂള്‍ പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍ പതിവാക്കിയ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുവള്ളൂര്‍ കാടപ്പടി സ്വദേശി വെങ്കുളത്ത് ശാഹുല്‍ ഹമീദ്(47) നെയാണ് തിരൂരങ്ങാടി സി.ഐ സി.എം.ദേവദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ സേ്റ്റാപ്പുകളിലും മറ്റും ചെന്ന് നിന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്യലാണ് ഇയാളുടെ ഹോബി. തിരൂരങ്ങാടി, മൂന്നിയൂര്‍, ചേളാരി, യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാള്‍ കറങ്ങാറുള്ളത്. ഈ ഭാഗത്തെ കുട്ടികള്‍ ഇയാള്‍ക്കെതിരെ നല്‍കിയ നാലുപരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]