ലോറിയിടിച്ച് ബൈക്ക് യാത്രികനായ എടവണ്ണ സ്വദേശി മരിച്ചു

ലോറിയിടിച്ച് ബൈക്ക് യാത്രികനായ എടവണ്ണ സ്വദേശി മരിച്ചു

മഞ്ചേരി: ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തല്‍ക്ഷണം മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താണി കുരിക്കംപാറ മുഹമ്മദലിയുടെ മകന്‍ തേജസ് (23)ആണ് മരിച്ചത്. സഹയാത്രികനായ എടവണ്ണ കുന്നുമ്മല്‍ പാലത്തിങ്ങല്‍ മുഹമ്മദ് മുഹ്‌സിന്‍ എന്ന സോനു (27)നെ പരുക്കുകളോടെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ എടവണ്ണ കുണ്ടുതോടാണ് അപകടം. ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന തേജസ്സിന്റെ മാതാവ്: മറിയക്കുട്ടി, ഭാര്യ: ഷിബില, മകന്‍: തബ്ഷീര്‍. സഹോദരങ്ങള്‍: തംജീദ്, തസ്‌നി. എടവണ്ണ എസ്.ഐ. പ്രദീപ്കുമാര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Sharing is caring!