താനൂരിന് ഇനി ‘പുതിയ മുഖം’
താനൂര്‍: നഗരം ഇനി പുതു മോഡിയിലേക്ക്. വാഹനത്തിരക്കും കയ്യേറ്റങ്ങളുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന താനൂരിന് വി. അബ്ദുറഹിമാന് എം.എല്‍.എയുടെ പ്രത്യേകപദ്ധതിയിലുള്പ്പെടുത്തി പുതുമോഡിയണിയുന്നു. താനൂരിന്റെ ഹൃദയ ഭാഗമായ ജംഗ്ഷന് മുതല്‍ റെയില്‍വേ സ്റ്റേഷന് വരെയുള്ള 400 മീറ്ററോളം ഭാഗത്തെ റോഡ് ആധുനികരീതിയില്‍ നവീകരിച്ച് ഇരുഭാഗത്തും നടപ്പാതകള്‍ നിര്‍മ്മിക്കും. റോഡിന് മധ്യഭാഗത്തായി ഡിവൈഡര്‍ സ്ഥാപിക്കും. അതില്‍ ചെടികളും പൂക്കളും വളര്‍ത്തുകയും ഇരുഭാഗങ്ങളിലും വഴിവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്യും.
റെയില്‍വേ സ്റ്റേഷന് മുന്നില്‍ താനൂരിന്റെ ചരിത്രം രേഖപ്പെടുത്തുന്ന കവാടവും നിര്‍മ്മിക്കും. പഴയ ബസ്റ്റാന്റിനോട് ചേര്‍ന്ന് അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിശ്രമ കേന്ദ്രവും, മുലയൂട്ട് കേന്ദ്രവും, വയോധികര്‍ക്കുള്ള ആശ്വാസ കേന്ദ്രവും ടോയ്ലെറ്റ് കോംപ്ലക്സും സ്ഥാപിക്കും.
ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് സി.മുഹമ്മദ് അഷ്റഫ്, കൗണ്‍സിലര്‍ പി.ടി ഇല്ല്യാസ്, താനൂര്‍ സി.ഐ ഷാജി, എം.വി.ഐ സാജു ബക്കര്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ എം.സി റഹീം, ടി.കെ.എന്‍ അബ്ദുള്ളകുട്ടി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]