സമസ്ത കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.കുഞ്ഞാണി മുസ്ലിയാര്‍ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി. കുഞ്ഞാണി മുസ്ലിയാര്‍(78) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ഇന്ന് രാത്രി എഴരമണിയോടെയാണ് മരണപ്പെട്ടത്.
പരേതനായ പൊറ്റയില്‍ ഉണ്ണമായീന്‍ മുസ്്ലിയാര്‍, ഉമ്മാച്ചുട്ടി ദമ്പതികളുടെ മകനായി മേലാറ്റൂര്‍ അത്താണിക്കലില്‍ 1940 ഡിസംബര്‍ 29ന് ജനിച്ച പൊറ്റയില്‍ മുഹമ്മദ് എന്ന കുഞ്ഞാണി മുസ്്ലിയാര്‍ കര്‍മശാസ്ത്ര രംഗത്ത് പ്രഗല്‍ഭ പണ്ഡിതനായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മലപ്പുറം ജില്ലാ ജന. സെക്രട്ടറിയുമായ അദ്ദേഹം സുന്നി മഹല്ല് ഫെഡറേഷന്‍(എസ്.എം.എഫ്)മലപ്പുറം ജില്ലാ വര്‍ക്കിങ് പ്രസിഡന്റ്, പെരിന്തല്‍മണ്ണ താലൂക്ക് വൈസ് പ്രസിഡന്റ്, മേലാറ്റൂര്‍ പഞ്ചായത്ത്്- മേഖലാ പ്രസിഡന്റ്, ജാമിഅഃ നൂരിയ്യ അറബിയ്യ മുദരിസ്, ജോ.സെക്രട്ടറി, ദാറുല്‍ഹികം ഇസ്ലാമിക് സെന്റര്‍ വര്‍ക്കിങ് പ്രസിഡന്റ്, ദാറുന്നജാത്ത് കരുവാരക്കുണ്ട് വൈസ് പ്രസിഡന്റ്, പുത്തനഴി,കിഴക്കുംപാടം, മേലാറ്റൂര്‍ ഹൈസ്‌കൂള്‍പടി എന്നീ മഹല്ലുകളിലെ ഖാസി, എടപ്പറ്റ ഏപ്പിക്കാട്, പുളിയക്കോട് മൈനര്‍ ബസാര്‍, ആഞ്ഞിലങ്ങാടി എന്നിവിടങ്ങളിലെ മേല്‍ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30ന് എടപ്പറ്റ മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ: പുലേകളത്തില്‍ സഫിയ കുളപറമ്പ്.
മക്കള്‍: പരേതനായ പി.എം ഹനീഫ്(മുസ്്ലിംയൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍), പ്രൊഫ: റഷീദ് അഹമ്മദ്(കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം, കെ.ടി.എം കരുവാരക്കുണ്ട്), പരേതയായ ആയിശകുട്ടി, ഫസലുറഹ്മാന്‍ വാഫി(അധ്യാപകന്‍), സ്വാദിഖ്. മരുമക്കള്‍: ഹംസത്ത് അമ്മിനിക്കാട്, റഹ്മത്ത്്, സഫ്ന, നാഫിഅ.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]