ദുരിതാശ്വാസ നിധിയിലേക്ക് മലപ്പുറം ജില്ലയില്‍നിന്നും സമാഹരിച്ചത് 11.24 കോടി

ദുരിതാശ്വാസ നിധിയിലേക്ക് മലപ്പുറം ജില്ലയില്‍നിന്നും സമാഹരിച്ചത് 11.24 കോടി

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നും ഇതുവരെ സമാഹരിച്ചത് 11,24,56,795 രൂപ. ഇന്നലെ വരെയുള്ള കണക്കാണിത്. ഈ മാസം 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കളക്ടറേറ്റിലും വിവിധ താലൂക്ക് ആസ്ഥാനങ്ങളിലുമായി നടന്ന ധനസമാഹരണ ക്യാമ്പുകള്‍ വഴിയാണ് പ്രധാനമായും തുക സമാഹരിച്ചത്. കൂടാതെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഡി.ഡിയും ചെക്കും കളക്ടറെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു.
നാലു ദിവസങ്ങളിലായി നടന്ന ധനസമാഹരണ ക്യാമ്പുകളില്‍ സംഭാവനയായി ലഭിച്ചത് 6,73,72,349 രൂപയാണ്. വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് കളക്ടര്‍ക്ക് നേരിട്ട് കൈമാറിയതും കളക്ടറേറ്റില്‍ നടത്തിയ ക്യാമ്പിലുടെ ലഭിച്ച തുകയും ചേര്‍ത്ത് 4,50,84,446 രൂപയും ജില്ലയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കെത്തി.
വിവിധ മത രാഷ്ര്ടീയ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വാട്‌സപ്പ് കൂട്ടായ്മകള്‍, ക്ലബുകള്‍ വ്യാപാരികള്‍, വ്യവസായികള്‍, പെന്‍ഷനേഴ്‌സ്, വാഹന ഉടമകള്‍, തൊഴിലാളികള്‍, ക്യഷിക്കാര്‍ തുടങ്ങിയ ജീവതിത്തിന്റെ നാനാ തുറകളിലുള്ള ആളുകളാണ് സംഭാവന നല്‍കിയത്.
ധനസമാഹരണ ക്യാമ്പിലൂടെ ഏറനാട് താലൂക്കില്‍ നിന്നും 18,41,231 രൂപയും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 74,24,179 രൂപയും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നും 1,40,70,703 രൂപയും പൊന്നാനിയില്‍ നിന്ന് 1,29,14,926 രൂപയും തിരൂരില്‍ നിന്ന് 1,57,45,141 രൂപയും തിരൂരങ്ങാടിയില്‍ നിന്ന് 78,74,485 രൂപയുമാണ് ധനസമാഹരണ കാംപയിനിലൂടെ സമാഹരിച്ചത്.

Sharing is caring!