എല്‍.ഡി.എഫ് വോട്ട് ചെയ്ത് യു.ഡി.എഫ് വിമതനെ പോത്തുകല്ലില്‍ പഞ്ചായത്ത് പ്രസിഡന്റാക്കി

എടക്കര: പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് പിന്തുണയോടെ യു.ഡി.എഫ് വിമതനായ സി കരുണാകരന് പിള്ള പഞ്ചായത്ത് പ്രസിഡന്റായി. മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായിരുന്ന കരുണാകരന് ഇന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എട്ടിനെതിരെ ഒമ്പതു വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ പതിനൊന്നോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. യുഡി.എഫ് അംഗങ്ങള്‍ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. എടക്കരയിലെ രഹസ്യ കേന്ദ്രത്തിലായിരുന്ന ഇടത് അംഗങ്ങളയെും, പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കരുണാകരന് പിള്ളയേയും പത്ത് മണിയോടെതന്നെ പഞ്ചായത്ത് ഓഫീസിലെത്തിച്ചു.
തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ഇടത് പിന്തുണയോടെ കരുണാകരന് പിള്ള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എമ്മിലെ സി സുഭാഷ് കരുണാകരന് പിള്ളയുടെ പേര് നാമനിര്‍ദ്ദേശം ചെയ്തു. ഇടത് അംഗം ജോസഫ് ജോണ്‍ പിന്താങ്ങി.
സി.പി.എമ്മില്‍ നിന്നും കാലുമാറി അംഗത്വം രാജിവെച്ച് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വിജയിച്ച സി.എച്ച് സുലൈമാന്‍ഹാജിയെയാണ് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ പേര് ചാത്തംമുണ്ട വാര്‍ഡംഗം ത്രേസ്യാമ്മ നാമനിര്‍ദ്ദേശം ചെയ്തു. അംഗം ഉമൈമത്ത് പിന്താങ്ങുകയും ചെയ്തു. പതിനേഴ് അംഗങ്ങളില്‍ ഒന്‍പത് പേര് കരുണാകരന് പിള്ളയ്ക്ക് അനുകൂലമായും, എട്ട് അംഗങ്ങള്‍ സുലൈമാന്‍ ഹാജിക്ക് അനുകൂലമായും വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് കരുണാകരന് പിള്ള പ്രസിഡന്റായി സത്യവാചകം ചെല്ലി അധികാരമേറ്റു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച കരുണാകരന് പിള്ള ഇടത് പിന്തുണയോടെ ഇനിമുതല്‍ പഞ്ചായത്ത് ഭരിക്കും. .
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]