പിന്‍ബെഞ്ചിന്റെ രഷ്ട്രീയം ശ്രദ്ധേയം
മൂന്ന് മിനുട്ട് മാത്രം നീണ്ടുനില്‍ക്കുന്ന പിന്‍ബെഞ്ചെന്ന ഷോര്‍ട്ട്ഫിലിം പ്രമേയംകൊണ്ട് ശ്രദ്ധനേടുന്നു. എന്തുംകൊണ്ടും മൂന്‍ബെഞ്ചുകാരേക്കാള്‍ മെച്ചം പിന്‍ബെഞ്ചുകാരാണെന്ന രാഷ്ട്രീയമാണ് സക്കീര്‍ അഞ്ചച്ചവടി സംവിധാനവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് ഓണാട്ട് മുഖ്യഅഭിനേതാവുമായി എത്തുന്ന ഹ്വസ്ര ചിത്രം ചര്‍ച്ചചെയ്യുന്നത്.
ഒരു അധ്യാപകന്റെ ജീവിത യാഥാര്‍ഥ്യത്തിലൂടെയാണ് പിന്‍ബെഞ്ചിന്റെ ക്യാമറ ചലിക്കാന്‍ തുടങ്ങുന്നത്. ഓഫീസില്‍ പലതവണ കയറി ഇറങ്ങിയിട്ടും പഴയ പ്രിയ ശിഷ്യന്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തിടത്തു നിന്നാണ് ഷോര്‍ട്ട്ഫലിമിന്റെ തുടക്കം.
ഓഫീസില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങിയ അധ്യാപകന്‍ ഓട്ടോറിക്ഷയില്‍ വീട്ടിലേക്കുപോകുന്നതാണ് അടുത്ത ഷോട്ട്. പിന്‍ബെഞ്ചുകാരനായ തന്റെ ആ പഴയ വിദ്യാര്‍ഥിയായിരുന്നു ഈഓട്ടോറിക്ഷയുടെ ഡ്രൈവര്‍. വിദ്യാര്‍ഥിതന്നെ സ്വയം പരിചയപ്പെടുത്തുമ്പോള്‍ അന്ന് അവനെ അനാവശ്യമായി തല്ലുന്നതും കൈക്കൂലി ആവശ്യപ്പെട്ട മുന്‍ബെഞ്ചുകാരനായ ശിഷ്യന് പേന നല്‍കി അനുമോദിക്കുന്നതും അധ്യാപകന്‍ ഓര്‍ത്തെടുക്കുന്നു.
ഓട്ടോകൂലി വേണ്ടെന്നും മാഷിന്റെ കയ്യില്‍നിന്നും താന്‍ പണ്ടും വാങ്ങിയിട്ടുണ്ടെന്നും(ചൂരല്‍കശായം) അത് തന്നെ ഒരുപാട് പടിപ്പിച്ചുവെന്നും ഓട്ടോ ഡ്രൈവര്‍ പറയുന്നിടത്താണ് ഷോര്‍ട്ട്ഫിലിം അവസാനിക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ അവഗണിക്കുന്ന അധ്യാപകര്‍ക്കും സമൂഹത്തിനും ഒരു പുതിയ ചിന്ത പകര്‍ന്ന് നല്‍കിയാണ് പിന്‍ബെഞ്ച് കാഴ്ച്ചയില്‍നിന്നും മറയുന്നത്.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]