മമ്പുറം നേര്‍ച്ചയിലെ ഭക്ഷണ പൊതിയുമായി ദളിത് നേതാവ് പാണക്കാട് കൊടപ്പനക്കല്‍ വീട്ടിലെത്തി

മമ്പുറം നേര്‍ച്ചയിലെ ഭക്ഷണ പൊതിയുമായി ദളിത് നേതാവ് പാണക്കാട്  കൊടപ്പനക്കല്‍ വീട്ടിലെത്തി

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് നേതാവുമായ എ.പി. ഉണ്ണികൃഷ്ണന്‍, മമ്പുറം ആണ്ടു നേര്‍ച്ചയുടെ സമാപന ദിനമായ ഇന്ന് രാവിലെ നടന്ന അന്നദാന ചടങ്ങില്‍ നിന്ന് തനിക്ക് ലഭിച്ച ഭക്ഷണ പൊതി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി ഭക്ഷണപൊതി പാണക്കാട് മുനവ്വറലി തങ്ങള്‍ക്ക് കൈമാറി.

മമ്പുറം ആണ്ടുനേര്‍ച്ചയുടെ അവസാന ദിവസമായ ഇന്ന് ഒരു ലക്ഷം പേര്‍ക്കാണ് അന്നദാനം നല്‍കുന്നത്. ദാറുല്‍ ഹുദാ കാമ്പസിലും മമ്പുറം മഖാം പരിസരത്തുംവെച്ചാണ് വിതരണം നടന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുണ്യം തേടിയെത്തുന്ന തീര്‍ത്ഥാടകര്‍കക്കായാണ് ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ ഇന്ന് വിതരണം ചെയ്തത്.

ദാറുല്‍ഹുദാ കാമ്പസില്‍ ഒരുക്കിയ വിശാലമായ പന്തലില്‍ ഇന്നലെ വൈകൂന്നേരത്തോടെയാണ് പാചകം തുടങ്ങിയത്. നൂറോളം ചെമ്പുകളില്‍ ഒരേ സമയമാണ് ഭക്ഷണപാചകം ചെയ്തത്.

തുടര്‍ന്ന് ദാറുല്‍ഹുദായിലെ അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നെയ്ച്ചോര്‍ പ്രത്യേക കണ്ടെയ്‌നര്‍ പാക്കറ്റുകളിലാക്കി പത്തിലധികം ലോറികളിലായി മമ്പുറത്തെത്തിച്ചു. തുടര്‍ന്ന് പുരുഷര്‍ക്കും സ്ത്രീകള്‍ക്കുമായി ഒരുക്കിയ വ്യത്യസ്ത കൗണ്ടറുകളില്‍ നിന്ന് പാക്കറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു.

Sharing is caring!