വയനശാല സെക്രട്ടറിയായ യുവാവിനെ ലഹരി മാഫിയ സംഘം മര്ദ്ദിച്ച് പരുക്കേല്പിച്ചു
കാളികാവ്: പൂങ്ങോട് നേതാജി വയനശാല സെക്രട്ടറിയായ യുവാവിനെ ലഹരി മാഫിയ സംഘം മര്ദ്ദിച്ച് പരിക്കേല്പിച്ചതായി പരാതി. പൂങ്ങോട് നേതാജി ആര്ട്സ് ആന്റ് സ്പോര്ട്സ് ആന്റ് ക്ലബിന്റെ സെക്രട്ടറി
എം കെ പ്രസാദ് കുമാര് ( 38) നെയാണ് അടിച്ച് പരിക്കേല്പ്പിച്ചത് . ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്ഗ്രൗണ്ടില് ശുചീകരണ പ്രവര്ത്തനം നടത്തുന്നതിന് ഇടയിലാണ് സംഭവം. ലഹരിക്കടിമയായ യുവാവും സംഘവും ഒരു പ്രകോപനവും കൂടാതെ പ്രസാദിനെ ആക്രമിക്കുകയായിരുന്നു എന്നാാണ് പരാതി. വായന ശാലക്ക് സമീപത്തെ ഗ്രൗണ്ട് വൃത്തിയാക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ അടിച്ച് പരിക്കേല്പിച്ചത്. കണ്ണിന് സാരമായി പരിക്കേറ്റ യുവാവിനെ വണ്ടൂരില് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. പൂങ്ങോട് പ്രദേശത്ത് അടുത്തിടെ നിരോധിച്ച ലഹരി ഗുളികകളും മറ്റും പോലീസ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ഉള്പ്പടെയുള്ള ലഹരി വില്പ്പന സംഘങ്ങള് പ്രദേശത്ത് സജീവമാണ്. നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് അധികൃതര്ക്ക് നാട്ടുകാര് നല്കിയിട്ടുള്ളത്. ഇതിനിടെയാണ് യുവാവിനെ ലഹരി സംഘം അടിച്ച് ഗുരുതരമായി പരിക്കേല്പ്പിച്ചിരിക്കുന്നത്.
RECENT NEWS
മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന് കുല്ലിയ ഓഫ് ഇസ്ലാമിക് സയന്സ് സ്റ്റുഡന്സ് യൂണിയന് മിസ്ബാഹുല് ഹുദയുടെ കീഴില് സംഘടിപ്പിക്കുന്ന മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബര് 25, 26 തീയതികളില് മലപ്പുറം മഅദിന് ക്യാമ്പസില് നടക്കും. കേരളത്തിലെ പ്രമുഖരായ [...]