രാഷട്ര നന്മക്കായി ന്യൂനപക്ഷങ്ങള്‍ ഒന്നിക്കണം: സ്വാദിഖലി തങ്ങള്‍

രാഷട്ര നന്മക്കായി ന്യൂനപക്ഷങ്ങള്‍ ഒന്നിക്കണം: സ്വാദിഖലി തങ്ങള്‍

തിരൂരങ്ങാടി: രാജ്യത്ത് നടക്കുന്ന കലാപങ്ങളും ആള്‍കൂട്ട മര്‍ദ്ദനങ്ങളും അവസാനിപ്പിക്കുന്നതിനും ഫാസിസത്തെ ചെറുക്കുന്നതിനും നമ്മുടെ രാഷ്ര്ട നന്മക്കും വേണ്ടി ന്യൂനപക്ഷങ്ങള്‍ ഒന്നിക്കണമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്പുറം തങ്ങള്‍ മാപ്പിളമാരെയും ഹൈന്ദവരെയും ഒന്നിച്ച് നിറുത്തി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്കായി രംഗത്തിറങ്ങിയപ്പോഴാണ് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് നയം പരാജയപ്പെട്ടത്. സാമൂഹികമായ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ അതിക്രമം നടത്തുന്നവരെ പ്രതിരോധിക്കുകയും വേണമെന്ന് തങ്ങള്‍ പറഞ്ഞു.

മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സൈതലവി ഹാജി അധ്യക്ഷത വഹിച്ചു. വി.പി.അബ്ദുല്ല കോയ തങ്ങള്‍, കെ.സി.മുഹമ്മദ് ബാഖവി, ഇബ്‌റാഹീം ഫൈസി ഇരിങ്ങാട്ടിരി, സി.യൂസുഫ് ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, കുട്ടിയാലി ഹാജി, സംബന്ധിച്ചു. ശരീഫ് ഹുദവി പുതുപ്പറമ്പ് മതപ്രഭാഷ പരമ്പരയുടെ അവസാന ദിവസമായ ഇന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അന്‍വര്‍ മുഹയിദ്ദീന്‍ ഹുദവി പ്രഭാഷണവും നടത്തും.

Sharing is caring!