ജൈസലിന് മാതൃവിദ്യാലയത്തില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്

ജൈസലിന് മാതൃവിദ്യാലയത്തില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്

മലപ്പുറം: പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ലോകോത്തര മാതൃക സൃഷ്ടിച്ച ജൈസല്‍ തന്റെ മാതൃവിദ്യാലയമായ രായിരിമംഗലം എസ്.എം.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്. സ്‌കൂള്‍ കവാടത്തില്‍ സ്‌കൗട്ട്, ഗൈഡ്, ജെ ആര്‍ സി വിഭാഗങ്ങള്‍ ജൈസലിനെ വര്‍ണക്കുകളും, ബലൂണുകളുമായി വരവേറ്റു. ഹര്‍ഷാരവങ്ങളോടെ സ്‌കൂള്‍ മൈതാനത്തെ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു. സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടനം ജൈസല്‍ നിര്‍വഹിച്ചു. ജൈസലിന് സ്‌കൂള്‍ നല്‍കുന്ന ബഹുമതിപത്രം ഹെഡ്മാസ്റ്റര്‍ പി.സതീശന്‍ സമ്മാനിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.ഹനീഫ ഹാരമണിയിച്ചു പി.ടി.എ പ്രസിഡന്റ് കെ.പി.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ട്രോമാ കെയര്‍രക്ഷാപ്രവര്‍ത്തകരായ അഫ്‌സല്‍ കെ, സവാദ് എ.പി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ വി.കെ. മജീഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.വി. മൊയ്തീന്‍ കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷെര്‍ളി മാത്യു സ്വാഗതവും കെ. നന്ദകുമാര്‍ നന്ദിയും പറഞ്ഞു. തന്റെ അദ്ധ്യാപകരോടും ആരാധകരായ കുട്ടികളോടും സന്തോഷം പങ്കിട്ട ശേഷമാണ് ജൈസലും സംഘവും മടങ്ങിയത്

Sharing is caring!