മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനാളൂര്‍ പഞ്ചായത്തിന്റെ കാല് കോടി

തിരുര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലെക്ക് ഒരു ഗ്രാമ പഞ്ചായത്ത് നല്കുന്ന എറ്റവും ഉയര്‍ന്ന സംഖ്യ താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെത്.
പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും രണ്ട് ഘട്ടമായാണ് താനാളൂര്‍ കാല് കോടി രൂപ നല്‍കിയത് –
ആദ്യ ഘഡുമായി പത്ത് ലക്ഷം രൂപ ഫിഷറിഷ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മക്ക് നല്കിരുന്നു.
പതിനഞ്ച് ലക്ഷം രൂപ ഇന്ന് തിരുരില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.മുജീബ് ഹാജി മന്ത്രി ഡോ.കെ .ടി.ജലീലിന് കൈമാറി.ചടങ്ങില്‍ വൈസ് പ്രസിഡണ്ട് കെ.എം.മല്ലിക, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ പി.എസ്.സഹദേവന്, കളത്തില്‍ ബഷീര്‍, കെ.പത്മാവതി, അംഗം പാലാട്ട് ഹനീഫ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]