യൂത്ത്ലീഗ് യുവജനയാത്ര മാറ്റിവെക്കില്ല, നവംബര്‍ 24ന് ആരംഭിക്കും

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര ജനുവരിയിലേക്ക് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് വര്‍ക്കിങ് കമ്മിറ്റിയില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പ്രളയ ദുരിതം കണക്കിലെടുത്തും അത് ജാഥയുടെ മുന്നോരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്ക മുന്നിര്ത്തിയുമായിരുന്നു പ്രസ്തുത തീരുമാനം.എന്നാല്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ചും മുസ്ലിം ലീഗ് നേത്രത്വവുമായി ചര്‍ച്ച ചെയ്തതനുസരിച്ചും ‘വര്‍ഗീയ മുക്ത ഭാരതം,അക്രമരഹിത കേരളം’എന്ന മുദ്രാവാക്യമുയര്‍ത്തി പിടിച്ചു മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ജാഥ യൂത്ത് രലീഗ് സംസ്ഥാന കമ്മിറ്റി മുന്‍ നിശ്ചയിച്ചതനുസരിച്ചു നടക്കുമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. നവംബര്‍ 24നു ആരംഭിച്ചു ഡിസംബര്‍ 24നു സമാപനം കുറിക്കും.പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ ആശയ കുഴപ്പത്തില്‍ ഖേദിക്കുന്നു. ജാഥയെ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നും മുനവ്വറലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]