മാതാവിന്റെ വീട്ടില്‍ വിരുന്നുവന്ന രണ്ടുവയസ്സുകാരി കടലുണ്ടി പുഴയില്‍ വീണ് മരിച്ചു

മാതാവിന്റെ വീട്ടില്‍ വിരുന്നുവന്ന രണ്ടുവയസ്സുകാരി കടലുണ്ടി പുഴയില്‍ വീണ് മരിച്ചു

വേങ്ങര: മാതാവിന്റെ വീട്ടില്‍ വിരുന്നുവന്ന രണ്ടുവയസ്സുകാരി
കടലുണ്ടി പുഴയില്‍ വീണ് മരിച്ചു. വലിയോറ പെരുമ്പുഴയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയ രണ്ടു വയസ്സുകാരിയായ വഹ് ജഹു ദയാണ് അബദ്ധത്തില്‍ പുഴയില്‍ വീണു മരിച്ചത്.
ചേലേമ്പ്ര സ്വദേശി വക്കാട്ടില്‍ മുഹമ്മദിന്റെഏക മകളാണ് വഹ്ജ ഹുദ -.ഇന്നു രാവിലെ വലിയോറ പെരുമ്പുഴയിലെ ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സഭവം.പുഴക്ക് സമീപം ഉമ്മയുടെ സഹോദരന്റെ കുട്ടിയുടെ കൂടെ കളിക്കാന്‍ പോയതായിരുന്നു അബദ്ധത്തില്‍ പുഴയിലേക്ക് ഉരുണ്ടു വീഴുകയായിരുന്നു. തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേങ്ങര പോലീസ് ഇന്‍ക്വ്വസ്റ്റ് നടത്തി. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ചേലേമ്പ്ര മസ്ജിദില്‍ ഖബറടക്കി. മാതാവ്: സി.എം.ആബിദ

Sharing is caring!