ദുരന്ത ഭൂമിയില്‍ രക്ഷകരായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ സംഘടന ആദരിക്കും

ദുരന്ത ഭൂമിയില്‍ രക്ഷകരായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ സംഘടന ആദരിക്കും

മലപ്പുറം: കേരളം പകച്ച്‌പോയ നൂറ്റാണ്ടിലെ ഏറ്റവും വലിയ തീഷ്ണമായ പ്രളയ കെടുതിയില്‍ സ്വന്തം ജീവന്‍ പോലും തൃണവല്‍ക്കരിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ജില്ലയിലെ കര്‍മധീരരായ എസ് ഡി പി ഐ പ്രവര്‍ത്തകരെ ജില്ലാ കമ്മിറ്റി ആദരിക്കുന്നു.
കേരളത്തിലെ സാമ്പ്രധായിക രാഷ്ട്രീയ പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കി സമര്‍പ്പണത്തിന്റെ പുത്തന്‍ അധ്യായം രചിക്കുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. കേരളത്തിലെ ദുരന്ത മേഖലകളിലേക്ക് 3 ഘട്ടങ്ങളിലായി നടന്ന വിഭവ ശേഖരണത്തില്‍ 50 ടണ്ണിലധികം ഭക്ഷ്യ വിഭവങ്ങളാണ് ജില്ലയില്‍ നിന്ന് അര്‍ഹരായ ആളുകളിലേക്ക് എത്തിച്ചത്. ജില്ലയിലെ ദുരന്ത പ്രദേശങ്ങളില്‍ പുതുവസ്ത്രങ്ങളും 25 ടണ്‍ ഭക്ഷ്യവിഭവങ്ങളും വിതരണം ചെയ്യുകയുണ്ടായി. ഉരുള്‍പൊട്ടലിലും, മണ്ണിടിച്ചിലിലും കാണാതായവരെ കണ്ടെത്താനും ,മരണപ്പെട്ടവരെ പുറത്തെടുക്കുവാനും, പ്രളയത്തില്‍ കുടുങ്ങിയവരെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനും, പാര്‍ട്ടി പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല. കള്ളക്കഥകള്‍ മെനഞ്ഞ് പാതിരാത്രിയില്‍ അറസ്റ്റ് ചെയ്യാന്‍ വന്ന അതേ പോലീസുകാര്‍, ആത്മാര്‍ത്ഥമായ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയതിന് പ്രവര്‍ത്തകരെ ആദരിക്കുന്ന കാഴ്ചക്കാണ് കേരളം പിന്നീട് സാക്ഷ്യം വഹിച്ചത്.
ഇന്ന് വൈകീട്ട് 4 മണിക്ക് മലപ്പുറം വാരിയന്‍കുന്നത്ത് ടൗണ്‍ ഹാള്‍ പരിസരത്ത് വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി ഉത്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി , അഡ്വ.സാദിഖ് നടുത്തൊടി , ടി എം ഷൗക്കത്ത് , ഹംസ മഞ്ചേരി , തുടങ്ങിയവര്‍ സംബന്ധിക്കും.

Sharing is caring!